കോഴിക്കോട്: കോഴിക്കോട്ടെ റോയല്‍ എന്‍ഫീല്‍ഡ് ഷോറൂമില്‍ നിന്ന് ബുള്ളറ്റ് മോഷണം നടത്തി. കോഴിക്കോട് ഫ്രാന്‍സിസ് റോഡിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബ്ലൂമൗണ്ടൈന്‍ ഓട്ടോ ഷോറൂമിലാണ് മോഷണം നടന്നത്. ഇന്ന് ലോഞ്ച് ചെയ്യാന്‍ വെച്ചിരുന്ന പുതിയ മോഡലായ ക്ലാസിക് 350 എക്‌സ് ബ്ലാക് ആണ് മോഷണം പോയത്. 1.6 ലക്ഷം രൂപ വിലവരുന്ന ബൈക്കിനോടപ്പം പണവും നഷ്ടപ്പെട്ടിട്ടുണ്ട്. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് സംഭവം. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യത്തില്‍ തൊപ്പി തലയില്‍ വെച്ച പാന്റും ടീഷര്‍ട്ടും ധരിച്ച യുവാവ് ക്യാമറ തകര്‍ക്കാന്‍ ശ്രമിക്കുന്നതും അകത്ത് കടന്ന് പണം ബാഗിലാക്കുന്നതും വണ്ടിയുമായി കടന്ന് കളയുന്നതും കൃത്യമായി വ്യക്തമാകുന്നുണ്ട്. മോഷണത്തിന് പിന്നില്‍ അന്യ സംസ്ഥാനക്കാരനാണ് എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
എന്തെങ്കിലും വിവരം കിട്ടിന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ ഉള്ള നമ്പറിലോ ബന്ധപ്പെടുക.
9895703708, 9526575757, 7558880088, 8075572191