മത, സാമൂഹ്യ രംഗത്തുള്ള ജീർണ്ണതകളെ നാം ഒരുമിച്ച് കൂട്ടായ്മയോടെ ചെറുക്കണം.ഇതിനെതിരെ ബോധവൽക്കരണത്തിനായി നമുക്ക് ഒരുമിച്ചിരിക്കാം എന്ന ആശയത്തോടെ , ചക്കാലക്കൽ ഹയർസെക്കണ്ടറിസ്കൂളിൽ ജൂലായ് 24ന് രാവിലെ 9 മണി മുതൽ വൈകു: 5 വരെ നരിക്കുനി ഈസ്റ്റ് മണ്ഡലം മുജാഹിദ് സമ്മേളനം നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. “ജീർണ്ണതക്കെതിരെ ജനജാഗരണം ” എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനം രാവിലെ 9 ന് കെ.എൻ എം സംസ്ഥാന ഉപാധ്യക്ഷൻ ഡോ: ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്യും. പാലത്ത് അബ്ദു റഹിമാൻ മദനി, ശാഹിദ് മുസ്ലിം ഫാറൂ ഖി , അൻസാർ നന്മണ്ട, സയ്യിദ് അലി സ്വലാഹി, ആയിശ ചെറു മുക്ക് എന്നിവർ പ്രഭാഷണം നടത്തും വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ എൻ.പി അബ്ദു ഗഫൂർ ഫാറൂഖി, സത്താർ മാസ്റ്റർ, ഉമ്മർ കച്ചേരിമുക്ക് , അബ്ദുസ്സലാം കെ.പി , അബ്ദുൽ മജീദ് മടവൂർ എന്നിവർ പങ്കെടുത്തു