News Sports

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ്: വേഗറാണിയായി ഷെല്ലി ആന്‍ ഫ്രേസര്‍; റെക്കോര്‍ഡ് നേട്ടത്തോടെ കുതിപ്പ്

ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റവും വേഗമേറിയ വനിതയായി ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍. 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തി 10.67 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ഷെല്ലി സ്വര്‍ണം സ്വന്തമാക്കി. 35കാരിയായ ഷെല്ലിയുടെ അഞ്ചാം ലോക അത്‌ലറ്റിക് സ്വര്‍ണമാണ് ഇത്. 2009, 2013, 2015, 2019 എന്നീ വര്‍ഷങ്ങളിലും താരം സ്വര്‍ണ്ണം നേടിയിട്ടുണ്ട്. മെഡലുകള്‍ തൂത്തുവാരി വനിതാ 100 മീറ്ററിലെ ആധിപത്യം ജമൈക്ക നിലനിര്‍ത്തി.

ജമൈക്കയുടെ തന്നെ ഷെരിക്ക ജാക്സണ്‍ (10.73 സെക്കന്റ്) വെളളിയും, ഒളിമ്പിക് മെഡല്‍ ജേതാവുകൂടിയായ എലൈന്‍ തോംസണ്‍ വെങ്കലവും നേടി. വിജയത്തോടെ അത്ലറ്റിക്സ് ചാംമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്ററില്‍ മൂന്ന് മെഡലുകളും നേടുന്ന ആദ്യ രാജ്യമെന്ന് നേട്ടവും ജമൈക്ക സ്വന്തമാക്കി.

നേരത്തെ നടന്ന പുരുഷന്മാരുടെ 100 മീറ്റര്‍ മത്സരത്തിലെ മൂന്ന് മെഡലുകളും അമേരിക്ക നേടിയിരുന്നു. സ്വന്തം കാണികള്‍ക്ക് മുന്നില്‍ മിന്നും പ്രകടനമായിരുന്നു അമേരിക്ക കാഴ്ച്ചവെച്ചത്. ഫ്രഡ് കെര്‍ലി 9.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് വേഗമേറിയ താരമായത്. 9.88 സെക്കന്‍ഡുമായി മാര്‍വിന്‍ ബ്രേസി വെള്ളിയും 9.88 സെക്കന്‍ഡുമായി ട്രെയ്വോണ്‍ ബ്രോമെല്‍ വെങ്കലവും സ്വന്തമാക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Sports

ടെന്നിസ് ബോള്‍ ടീമിനെ അജിത്തും ഷാനി ജോസഫും നയിക്കും

താ​മ​ര​ശേ​രി: ജി​ല്ലാ ടെ​ന്നീ​സ് ബോ​ള്‍ ടീ​മി​നെ പി.​എ​സ്. അ​ജി​ത്തും ഷാ​നി ജോ​സ​ഫും ന​യി​ക്കും. മു​ഹ​മ്മ​ദ് സാ​ലു, പി. ​മു​ഹ​മ്മ​ദ് ഫാ​ഹി​സ്, ആ​ദീം നി​ഹാ​ല്‍, പി.​എം. മു​ഹ​മ്മ​ദ് അ​സ്നാ​ദ്,
error: Protected Content !!