സിപിഐ നേതാവ് ആനി രാജക്കെതിരെ എം എം മണി പറഞ്ഞ പ്രസ്താവനയിൽ സ്ത്രീപക്ഷ രാഷ്ട്രീയം ഉയര്‍ത്തി പിടിക്കുകയാണ് തന്‍റെ ഉത്തരവാദിത്തമെന്ന് ആനി രാജ.കേരളം തന്‍റെ നാടാണ്. ആര്‍എസ്എസിന്‍റെയും ബിജെപിയുടെയും പൊലീസിനെ ഭയക്കാതെയാണ് സ്ത്രീപക്ഷരാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകുന്നത് എന്നും ആനിരാജ പറഞ്ഞു. ഇടത് – സ്ത്രീപക്ഷ രാഷ്ട്രീയമാണ് ഡൽഹിയിൽ പ്രയോഗിക്കുന്നതെന്നും എം.എം. മണിയുടെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്നും അവർ പറഞ്ഞു. കേരളമാണ് തന്റെ തട്ടകം. എട്ടാംവയസിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനമാണ്. മോദിയും അമിത് ഷായും ഭീഷണിപ്പെടുത്താൻ നോക്കിയിട്ട് കഴിഞ്ഞിട്ടില്ല. സ്ത്രീപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്നത് കൊണ്ട് തന്നെയാണ് മണിക്കെതിരെ പ്രതികരിച്ചത്. വെല്ലുവിളികൾ അതിജീവിച്ചു കൊണ്ടാണ് ഇപ്പോഴും നിൽക്കുന്നത്. വനിതാ രാഷ്ട്രീയ നേതാവ് എന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങൾ നിറവേറ്റും. ആരുടെയും ഭീഷണിക്ക് വഴങ്ങുന്ന ആളല്ല താൻ. അവഹേളനം ശരിയാണോ എന്ന് എംഎം മണിയെ ഉൾക്കൊള്ളുന്ന രാഷ്ട്രീയം ആലോചിക്കേണ്ടതാണ് ആനിരാജ പറഞ്ഞു . കെ.കെ.രമ എംഎൽഎയ്‌ക്കെതിരായ പരാമര്‍ശത്തിനെതിരെയാണ് മുതിർന്ന സിപിഐ നേതാവ് ആനി രാജ നടത്തിയ പ്രതികരണത്തിൽ മുൻമന്ത്രി എം.എം.മണി പ്രതികരണം നടത്തിയത്. ആനി രാജ തനിക്കെതിരെ നടത്തിയ പ്രസ്താവന വിഷയമാക്കുന്നില്ലെന്നും ‘ആനി രാജ ഡൽഹിയിലാണല്ലോ ഉണ്ടാക്കൽ. കേരള നിയമസഭയിൽ അല്ലല്ലോ, നമ്മുടെ പ്രശ്നങ്ങൾ അറിയില്ലല്ലോ എന്നുമാണ് എം എം മണി പറഞ്ഞത്.