പയ്യന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിനു നേരെ ബോംബേറ്. പുലര്‍ച്ചെ ഒന്നരയോടെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കെട്ടിടത്തിന്റെ മുന്‍വശത്തെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ആളപായമില്ല. സംഭവത്തിന് പിന്നില്‍ ആരാണെന്ന് കണ്ടെത്താനായിട്ടില്ല.
പയ്യന്നൂര്‍ ടൗണിലെ മുകുന്ദ് ആശുപത്രിക്ക് സമീപമാണ് രാഷ്ട്രഭവന് എന്ന പേരിലുള്ള ഓഫീസ് സ്ഥിതിചെയ്യുന്നത്.
രണ്ട് ബൈക്കുകളിലായി എത്തിയ സംഘമാണ് സംഭവത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്. പരിസരത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ പിടികൂടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി-ആര്‍എസ്എസ് നേതൃത്വം ആരോപിക്കുന്നത്.