അടുത്ത 40 വര്‍ഷക്കാലം രാജ്യത്ത് ബി.ജെ.പി ഭരണം തുടരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ.ബി.ജെ.പി അധികാരം തുടരുന്നതോടെ ലോകരാജ്യങ്ങളെ നയിക്കുന്ന നേതാവായി ഇന്ത്യ മാറുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോൺഗ്രസിന് മോഡി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിക്കുന്നതിനിടെ ‘വംശീയ രാഷ്ട്രീയം, ജാതീയത, പ്രീണന രാഷ്ട്രീയം’ എന്നിവ ‘ഏറ്റവും വലിയ പാപങ്ങളാണെന്നും’ വര്‍ഷങ്ങളായി രാജ്യം അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് കാരണമാണെന്നും ഷാ പറഞ്ഞു.തെലങ്കാന, പശ്ചിമ ബംഗാള്‍, തുടങ്ങിയ സംസ്ഥാനങ്ങളിലെ കുടുംബവാഴ്ച അവസാനിപ്പിക്കുമെന്നും, ആന്ധ്ര പ്രദേശ്, തമിഴ്‌നാട്, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളുള്‍പ്പെടെ കാവിയില്‍ നിന്ന് വിട്ടുനിന്ന മറ്റ് സംസ്ഥാനങ്ങളില്‍ കൂടി ബി.ജെ.പി അധികാരത്തില്‍ വരുമെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞു.
‘അടുത്ത 40 വർഷം രാജ്യത്ത് ബി.ജെ.പി ഭരണം;പ്രതിപക്ഷം ചിതറി പോയിരിക്കുന്നു; അമിത് ഷാ

