Kerala News

ചുമരിലായിരുന്ന ഗാന്ധി എപ്പോഴാണ് തറയിലായത്,പുറത്തിറക്കിവിടും. മര്യാദയ്ക്ക് ഇരുന്നോണംമാധ്യമ പ്രവർത്തകനോട് പൊട്ടിത്തെറിച്ച് വി.ഡി സതീശൻ,

എംപി ഓഫീസ് അക്രമിക്കപ്പെട്ട ഉടന്‍ വന്ന ദൃശ്യങ്ങളില്‍ ഗാന്ധി ചിത്രം ചുമരിലായിരുന്നുവെന്നും പിന്നീട് നിലത്തിട്ടതാണെന്നുമുള്ള ഇടത് ആരോപണം സംബന്ധിച്ച ചോദ്യത്തിന് ക്ഷുഭിതനായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ.ദേശാഭിമാനി ലേഖകൻ ഗാന്ധിജിയുടെ ഫോട്ടോ നിലത്തിട്ടത് ആരെന്ന് ചോദിച്ചതോടെയാണ് ബഹളമുണ്ടായത്.ഡിസിസി പ്രസിഡന്‍റ് ടി സിദ്ദിഖടക്കമുള്ള ആളുകളും ഒരു സംഘം മാധ്യമപ്രവർത്തകരും തമ്മിൽ വാക്കുതർക്കമായി.ഇക്കണക്കിന് എംപി ഓഫീസ് അക്രമിച്ചത് കോണ്‍ഗ്രസുകാര്‍ തന്നെയാണോ എന്ന് നിങ്ങള്‍ പറയുമോയെന്ന് സതീശന്‍ ചോദിച്ചു. ‘ണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ഇതുപോലോത്ത ചോദ്യങ്ങള്‍ ചോദിക്കേണ്ട. അസംബന്ധം പറയേണ്ട. എന്റെ വാര്‍ത്താസമ്മേളനം തടസ്സപ്പെടുത്താന്‍ കൈരളിയുടേയും ദേശാഭിമാനിയുടേയും ലേഖകനായി ഇവിടെ ഇരുത്തിയാല്‍, ഞാന്‍ മര്യാദ കാണിക്കുന്നത് കൊണ്ടാണ് നിങ്ങള്‍ ഇവിടെ ഇരിക്കുന്നത്. ഇല്ലെങ്കില്‍ പുറത്തിറക്കിവിടും. മര്യാദയ്ക്ക് ഇരുന്നോണം. വി ഡി സതീശൻ പറഞ്ഞു .മാധ്യമ പ്രവർത്തകനുമായുള്ള വി.ഡി സതീശന്റെ വാക്കു തർക്കത്തിനിടെ പ്രസ് ക്ലബ്ബിലേക്ക് പൊലീസ് കയറി വന്നതും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ”പൊലീസിന്റെ സഹായം ഞങ്ങൾക്കു വേണ്ട. ഇന്നലെ സംരക്ഷണമുണ്ടായില്ലല്ലോ. പൊലീസിന്റെ സംരക്ഷണം കണ്ടതാണ്”- ടി. സിദ്ധീഖ് എം.എൽ.എ അടക്കമുള്ളവർ പൊലീസിനെതിരെ രോഷാകുലരായി പ്രതികരിച്ചു. അതേസമയം രാഹുല്‍ ഗാന്ധിയുടെ ഓഫീസ് അക്രമത്തില്‍ മാഹാത്മാഗാന്ധിയുടെ ഫോട്ടോ തറയില്‍ വീണതുമായി ബന്ധപ്പെട്ട് സംശയം ഉന്നയിച്ച് ഇടതുപക്ഷ പ്രൊഫൈലുകള്‍. കഴിഞ്ഞ ദിവസം എസ്.ഫ്.ഐ പ്രവര്‍ത്തകര്‍ ഓഫീസ് ആക്രമിക്കുന്ന സമയത്തെ ദൃശ്യങ്ങളിലും പ്രവര്‍ത്തകരെ പുറത്താക്കി പൊലീസ് ഓഫീസിന് ഷട്ടറിട്ട സമയത്തെ ദൃശ്യങ്ങളിലും ഗാന്ധി ചുമരില്‍ തന്നെയുള്ള സ്‌ക്രീന്‍ ഷോട്ടുകളാണ് ഇടതുപക്ഷ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്ന അക്രമത്തിനിടയിലുള്ള ദൃശ്യങ്ങളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനൊപ്പം രാജീവ് ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു എന്നിവരുടെ ചിത്രങ്ങളും ചുമരില്‍ കാണാമെന്നും എന്നാല്‍ ഇന്ന് മാതൃഭൂമി ഉള്‍പ്പെടെയുള്ള ചാനലുകളില്‍ ഗാന്ധിയുടെ ചിത്രം തറയില്‍ വീണ് കിടക്കുന്നതായി കാണിച്ചിരിക്കുന്നു എന്നും ഇത് എപ്പോഴായിരിക്കാം സംഭവിച്ചതെന്നുമുള്ള സംശയമാണ് ഇടത് പ്രൊഫൈലുകള്‍ ഉയര്‍ത്തുന്നത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!