ചാത്തമംഗലത്ത് ഹോട്ടലിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് കുത്തേറ്റു.ഹോട്ടലിലെ മേശ വൃത്തിയാക്കാന്‍ വൈകിയതിലുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ അവസാനിച്ചത്.ചാത്തമംഗലം എൻഐടിക്കടുത്തുള്ള കട്ടാങ്ങൾ മലയമ്മ റോഡിലെ ഫുഡ്ഡീസ് എന്ന ഹോട്ടലിൽ ആണ് സംഘർഷമുണ്ടായത്.വ്യാഴാഴ്ചയാണ് സംഭവം.അക്രമി സംഘത്തിന്റെ കുത്തേറ്റ ഈസ്റ്റ് മലയമ്മ സ്വദേശി പരപ്പില്‍ ഉമ്മര്‍നെ (43)ആശുപത്രിയിൽ പ്രവേശിപ്പിച്ചു.രിക്കേറ്റ ജീവനക്കാരന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. ഹോട്ടലിലെ ടേബിള്‍ വൃത്തിയാക്കാന്‍ വൈകിയതില്‍ ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്ന് കുന്ദമംഗലം പോലീസ് അറിയിച്ചു. സംഭവത്തില്‍ നാല് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.