പാവോ നൂര്‍മി ഗെയിംസില്‍ നീരജ് ചോപ്രയ്ക്ക് വെള്ളി. ജാവലിന്‍ ത്രോയില്‍ സ്വന്തം ദേശീയ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചാണ് നീരജിന്റെ നേട്ടം,പാവോ നുര്‍മി ഗെയിംസില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരം ജാവലിനില്‍ 89.30 മീറ്റര്‍ ദൂരം കണ്ടെത്തി വെള്ളി മെഡല്‍ സ്വന്തമാക്കി.ടോക്കിയോയില്‍ ജാവല്‍ പറത്തിയ 87.58 മീറ്ററിന്റെ റെക്കോര്‍ഡാണ് നീരജ് മെച്ചപ്പെടുത്തിയത്. ഈ വർഷത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ ത്രോയാണ് ഇത്. ഇതിനു മുൻപ് ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച പ്രകടനം എന്ന ദേശീയ റെക്കോർഡും നീരജിന്റെ പേരിലായിരുന്നു.
അടുത്തമാസം ലോക ചാംപ്യന്‍ഷിപ്പും പിന്നാലെ കോമണ്‍വെല്‍ത്തും ഗെയിംസും നടക്കാനിരിക്കെ ഇന്ത്യക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് പാവോ നൂര്‍മി ഗെയിംസിലെ നീരജിന്റെ പ്രകടനം.ടോക്യോ ഒളിമ്പിക്‌സ് അവസാനിച്ച് 10 മാസത്തിനു ശേഷമാണ് 24-കാരനായ താരം കളത്തിലേക്ക് തിരിച്ചുവരുന്നത്. 89.83 ദൂരം കണ്ടെത്തിയ ഫിന്‍ലന്‍ഡ് താരം ഒലിവര്‍ ഹെലന്‍ഡറാണ് പാവോ നുര്‍മി ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയത്.