ആലപ്പുഴ പോപ്പുലര്‍ ഫ്രണ്ട് റാലിയില്‍ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പിതാവിന്റെ അറിവോടെയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്.കുട്ടിയെ മതവിദ്വേഷ മുദ്രാവാക്യം പഠിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ട് തൃപ്പൂണിത്തുറ മണ്ഡലം സെക്രട്ടറി സുധീറും പള്ളൂരുത്തി ഡിവിഷന് പ്രസിഡന്റ് ഷമീറും ചേര്‍ന്നാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പിതാവും കുട്ടിയെ മുദ്രാവാക്യം വിളിപ്പിക്കുന്നതില്‍ സഹായിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. മതസ്പര്‍ധ ആളിക്കത്തിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടന്നുവെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.കേസുമായി ബന്ധപ്പെട്ട് ഇതുവരെ 26 പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതില്‍ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം യഹിയ തങ്ങളേയും അറസ്റ്റ് ചെയ്തിരുന്നു.ആലപ്പുഴ എസ്പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ അദ്ദേഹം നടത്തിയ വിവാദ പരാമര്‍ശങ്ങളിലാണ് പുതിയ കേസ്.