എപ്പോഴും ചിരിക്കുന്ന മുഖഭാവവുമായി പിറന്ന പെൺകുഞ്ഞ് സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു.ബെെലാറ്ററൽ മാക്രോസ്റ്റോമിയ എന്ന അപൂർവ ജനിതകാവസ്ഥയിൽ 2021 ഡിസംബറിലാണ് കുഞ്ഞ് ജനിച്ചത്. അയ്ല സമ്മര്‍ മുച്ച എന്നാണ് പെൺകുഞ്ഞിന്റെ പേര്.ഈ അപൂർവ രോഗാവസ്ഥ കാരണം കുഞ്ഞിന് എപ്പോഴും ചിരിക്കുന്ന മുഖഭാവമാണുള്ളത്. ഗർഭാവസ്ഥയിലായിരിക്കുമ്പോൾ വായയുടെ കോണുകൾ ശരിയായി സംയോജിക്കാത്ത വളരെ അപൂർവമായ അവസ്ഥയാണിത്,ഈ അവസ്ഥയിലുള്ള 14 കേസുകളാണ് ലോകത്താകമാനം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഫ്ലിന്‍ഡേഴ്സ് മെഡിക്കല്‍ സെന്ററില്‍ ഇത്തരമൊരു കേസ് ആദ്യമായാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കുഞ്ഞിന്റെ അമ്മയുടെ അള്‍ട്രാസൗണ്ട് സ്കാന്‍ പരിശോധനയില്‍ അസ്വാഭാവികത കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. അവളുടെ വിടര്‍ന്ന പുഞ്ചിരി ശസ്ത്രക്രിയയിലൂടെ മാറ്റാനായുള്ള ശ്രമത്തെ കുറിച്ച് ഡോക്ടര്‍മാരുടെ നിർദ്ദേശങ്ങൾ തേടുകയാണ് ഈ മാതാപിതാക്കൾ. ഇന്‍സ്റ്റഗ്രാമിലൂടെ ഈ അവസ്ഥയെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനും അവര്‍ ശ്രമിക്കുന്നുണ്ട്.കുഞ്ഞിന്റെ ജനനത്തിന് ശേഷം തങ്ങൾക്ക് ഉത്തരം നൽകാൻ ഡോക്ടറുമാർ മണിക്കൂറുകളെടുത്തത് ആശങ്കക്കിടയാക്കിയതായി മാതാവ് ക്രിസ്റ്റീന വെർച്ചർ പറഞ്ഞു. ഇത്തരമൊരു അപൂർവ അവസ്ഥയെക്കുറിച്ച് ആശുപത്രിക്കുള്ള അറിവ് കുറവായതിനാൽ ബുദ്ധിമുട്ടുണ്ടായതായും അവർ അറിയിച്ചു.