മോട്ടോര്‍ വാഹന വകുപ്പ് സംഘടിപ്പിക്കുന്ന പരാതി പരിഹാര അദാലത്ത് ‘വാഹനീയം 2022’ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കുന്നു. എല്ലാ ജില്ലകളിലും സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും നേരിട്ട് വാഹനമുടമകളുടെ പരാതികള്‍ കേള്‍ക്കുവാനും അവയ്ക്ക് സമയബന്ധിതമായി പരിഹാരം കണ്ടെത്തുകയും ചെയ്യും.
റോഡ് സുരക്ഷയും ലൈസന്‍സുമായും വാഹനങ്ങളുമായും ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും സമയബന്ധിതമായി പരിഹാരം കണ്ടെത്തുക എന്നുള്ളതാണ് വാഹനീയം 2022 ന്റെ ലക്ഷ്യമെന്ന് മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ജില്ലയിലെ വാഹനീയം 2022 മെയ് 19 വ്യാഴാഴ്ച രാവിലെ 10 മണി മുതല്‍ തിരുവനന്തപുരം പാളയം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒളിമ്പ്യന്‍ ചേംബര്‍ ഹാളില്‍ വച്ച് നടക്കും.