രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടായിരത്തിന് മുകളില്‍.കഴിഞ്ഞ 24 മണിക്കൂറിനിടെ 2,451 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,241 ആയി ഉയര്‍ന്നു.1,589 പേരാണ് പുതുതായി നെഗറ്റീവ് ആയത്. കോവിഡ് ബാധിച്ച് 54 മരണവും ഇന്നലെ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണസംഖ്യ 5,22,116 ആയി ഉയര്‍ന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.
ഡല്‍ഹിയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്നലെ 956 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് രോഗം ബാധിച്ചത്. രോഗ വ്യാപന സാഹചര്യത്തിൽ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.