പാലക്കാട് എസ് ഡി പി ഐ പ്രവർത്തകൻ സുബൈർ വധക്കേസിൽ കൊലയ്ക്കുപയോഗിച്ച ആയുധങ്ങൾ കണ്ടെത്തി പോലീസ്. മണ്ണുക്കാട് കോഴയാറിൽ ഉപേക്ഷിച്ച നാല് വടിവാളുകളാണ് കണ്ടെത്തിയത്. പ്രതികളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്നലെ മുതൽ നാല് പ്രതികളും പോലീസ് കസ്റ്റഡിയിൽ ആയിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്തു വരുകയാണ്. പ്രതികളിൽ ഒരാളായ രമേശിന് സുബൈറിനോടുള്ള വ്യക്തി വൈരാഗ്യമാണ് കൊലപാതകാലത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്.
സുബൈര്‍ വധക്കേസില്‍ കൂടുതല്‍ സി സി ടി വി ദൃശ്യങ്ങളും ഇതിനിടയില്‍ പുറത്തുവന്നിട്ടുണ്ട്. പ്രതികള്‍ കാര്‍ ഉപേക്ഷിച്ച് പോകുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കഞ്ചിക്കോട്ട് കാര്‍ ഉപേക്ഷിച്ച പ്രതികള്‍ കണ്ടന്നത് തോട് മുറിച്ചാണെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. കേസില്‍ മൂന്ന് പ്രതികള്‍ പിടിയിലായിരുന്നു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണന്, അറുമുഖന് എന്നിവരെയാണ് കസബ പോലീസ് കസ്റ്റഡിയിലെടുത്തത്.
നേരത്തെ, കൊല്ലപ്പെട്ട ആർ എസ് എസ് പ്രവർത്തകൻ സഞ്ജിതിന്റെ കാർ ഉപയോഗിച്ച് സുബൈറിനെ ഇടിച്ചു വീഴ്ത്തി കൊലപ്പെടുത്തിയ ശേഷം രമേശ് വാടകക്കെടുത്ത കാറിൽ സംഭവ സ്ഥലത്ത് നിന്ന് രക്ഷപെടുകയായിരുന്നു.
. ഈ കാര്‍ പിന്നീട് കഞ്ചിക്കോട്ട് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. കാര്‍ വഴിയില്‍ ഉപേക്ഷിച്ച ശേഷം ദേശീയപാതക്കരികില്‍ കൂടി മൂന്നുപേര്‍ നടന്നുപോകുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു