സ്വിഫ്റ്റ് ബസ് അപകടങ്ങളുടെ ഉത്തരവാദിത്വം കെ എസ് ആർ ടി സി മാനേജ്മെന്റിനാണെന്ന് കുറ്റപ്പെടുത്തി സി ഐ ടി യു. മികച്ച ഡ്രൈവർമാരുണ്ടായിട്ടും അവരെ ഉപയോഗിച്ചില്ലെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നും കെഎസ്ആര്‍ടിഇഎ ആവശ്യപ്പെട്ടു.
വിഷു ദിനത്തിലും ശമ്പളം ഇല്ലാത്തതിനാൽ ചീഫ് ഓഫീസിന് മുന്നിലും യൂണിറ്റ് ഓഫീസുകളിലും സി ഐ ടി യുവിന്റെ നേതൃത്വത്തിൽ പ്രതിഷേധ സമരം തുടരുകയാണ്.
അനിശ്ചിതകാല റിലേ നിരാഹാരസമരമാണ് സിഐടിയു പ്രഖ്യാപിച്ചത്. ശമ്പളം ലഭിക്കും വരെ പ്രതിഷേധം തുടരാനാണ് സംഘടനയുടെ തീരുമാനം. എഐടിയുസി ഇന്ന് നേതൃയോഗം ചേര്‍ന്ന് തുടര്‍സമര പരിപടികള്‍ തീരുമാനിക്കും.
വിഷുവിന് മുന്‍പ് ശമ്പളം നല്‍കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരണം ഉള്‍പ്പടെ ഉണ്ടാകുമെന്ന് എഐടിയുസി നേരത്തെ അറിയിച്ചിരുന്നു.ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് സിഐടിയു എഐടിയുസി സംഘടനകള്‍ ഈ മാസം 28ന് സൂചന പണിമുടക്ക് നടത്തും. ശമ്പള പ്രതിസന്ധി മറികടക്കാന്‍ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആര്‍ടിസിയുടെ അകൗണ്ടില്‍ എത്തിയിട്ടില്ല. ഇന്ന് ബാങ്ക് അവധിയായതിനാല്‍ അതിനിയും വൈകും.