ഗവര്‍ണര്‍ നിയമനരീതിയില്‍ മാറ്റം വേണമെന്ന ബില്ല് രാജ്യസഭയില്‍ അവതരിപ്പിച്ച് സി.പി.എം. സിപിഎം അംഗം വി ശിവദാസനാണ് ബിൽ അവതരിപ്പിച്ചത്. നിയമനത്തിന് പുറമേ ഗവർണർമാരുടെ കാലാവധി, സ്ഥലം മാറ്റം എന്നിവയിൽ ഭേദഗതികൾ വരുത്തണമെന്നും ബില്ലിൽ നിർദ്ദേശിക്കുന്നുണ്ട്.
ജനപ്രതിനിധികളുടെ വോട്ട് അനുസരിച്ചായിരിക്കണം ഗവര്‍ണര്‍മാരുടെ നിയമനം എന്ന് ബില്ല് മുന്നോട്ട് വെക്കുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷമുണ്ടെങ്കില്‍ ഗവര്‍ണറെ പിന്‍വലിക്കണമെന്ന് ബില്ല് നിര്‍ദേശിക്കുന്നു. ഗവര്‍ണര്‍മാരെ നീക്കം ചെയ്യാന്‍ നിയമസഭകള്‍ക്ക് കഴിയണം. സംസ്ഥാനങ്ങളുടെ താല്പര്യമനുസരിച്ച് ഗവര്‍ണ്ണര്‍മാര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്‍വലിക്കാന്‍ നിയമസഭക്ക് അധികാരം നല്‍കണമെന്നും ബില്ലില്‍ പറയുന്നു