ടാറ്റൂ ആര്‍ട്ടിസ്റ്റിനെതിരെ വീണ്ടും പീഡന പരാതി. പാലാരിവട്ടം ഡീപ്പ് ഇങ്ക് സ്റ്റ്യുഡിയോ ഉടമ കാസര്‍ഗോഡ് സ്വദേശി കുല്‍ദീപ് കൃഷ്ണക്കെതിരെ സഹപ്രവര്‍ത്തക മലപ്പുറം സ്വദേശിയാണ് പരാതി നൽകിയത് . ടാറ്റൂ ആര്‍ട് പഠിപ്പിക്കാമെന്ന് വാഗ്ദാനം നൽകുകയും പിന്നീട് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് പരാതി. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊച്ചിയിലെ ഡീപ് ഇൻക് ടാറ്റൂസ് ഓഫീസിലും ഹോട്ടലിലും വെച്ച് പീഡിപ്പിച്ചുവെന്നും മൂന്നു ലക്ഷത്തോളം രൂപ കുൽദീപ് കൃഷ്ണ തട്ടിയെടുത്തെന്നും യുവതി മൊഴി നല്‍കി.സ്വകാര്യ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിക്കാരി പറയുന്നു.
നേരത്തെ ഇന്‍ക് ഫെക്റ്റഡ് ടാറ്റു സ്റ്റുഡിയോ ഉടമ സുജേഷിനെതിരെ ഏഴ് പീഡന പരാതികള്‍ ലഭിച്ചിരുന്നു. കൊച്ചിയില്‍ വിദ്യാര്‍ത്ഥിയായിരുന്ന വിദേശ വനിത ഉള്‍പ്പെടെയാണ് പരാതി നല്‍കിയത്. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്.