ഹോട്ടലിൽ ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് 100 രൂപ വിലയിട്ടത് ചോദ്യംചെയ്ത വിനോദസഞ്ചാരികളെ ഉടമ ഹോട്ടലിനുള്ളിൽ പൂട്ടിയിട്ടു.കോട്ടയത്ത് നിന്ന് രാമക്കല്‍മേട്ടില്‍ എത്തിയ വിനോദ സഞ്ചാരികള്‍ക്കാണ് ഈ അനുഭവം ഉണ്ടായത്.രാമക്കൽമേട് കൊമ്പംമുക്കിലെ ഹോട്ടൽ ഉടമയും കോട്ടയത്തുനിന്നുള്ള സംഘവും തമ്മിലാണ് വാക്കേറ്റമുണ്ടായത്. രാവിലെ ഹോട്ടലില്‍ നിന്ന് വിനോദ സഞ്ചാരികളായ ആറ് പേര്‍ ദോശയും സാമ്പാറും കഴിച്ച് പണം നല്‍കാന്‍ ബില്ല് പരിശോധിച്ചപ്പോഴാണ് ദോശക്ക് മിനിമം വിലയും സാമ്പാറിന് ഒരാള്‍ക്ക് നൂറ് രൂപയുമാണ് ഈടാക്കിയതെന്ന് മനസ്സിലായത്. ഇതോടെ വിനോദ സഞ്ചാരികളും ഹോട്ടലുടമയും തമ്മില്‍ തര്‍ക്കമായി. കൂട്ടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെ ഹോട്ടലുടമ ഇവരെ പൂട്ടിയിട്ടു തുടർന്ന് പൊലീസിനൊപ്പം ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ്സ് അസോസിയേഷൻ, ഹോംസ്റ്റേ റിസോർട്ട് അസോസിയേഷൻ ഭാരവാഹികളും സ്ഥലത്തെത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ദോശയ്ക്കൊപ്പം നൽകിയ സാമ്പാറിന് ഒരാൾക്ക് 100 രൂപ വീതം ബിൽ, ഒടുവിൽ തർക്കം,വിനോദ സഞ്ചാരികളെ മുറിയില്‍ പൂട്ടിയിട്ട് ഹോട്ടലുടമ

