കൊച്ചിയിലെ ടാറ്റു പീഡന കേസിലെ പ്രതി ബെംഗളൂരുവിലേക്ക് കടന്നതായി സൂചന.ഇയാൾക്കതിരെ പരാതിയുമായി ഒരു യുവതി കൂടി എത്തിയിട്ടുണ്ട് . ടാറ്റൂ ചെയ്യുന്നതിന് ഇടയിൽ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുമായി ബംഗളൂരുവിൽ താമസിക്കുന്ന മലയാളിയാണ് എത്തിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി ഇമെയിൽ വഴി പരാതി നൽകി.കൂടുതല്‍ പരാതികള്‍ വരുന്ന സാഹചര്യത്തില്‍ ടാറ്റൂ ആര്‍ട്ടിസ്റ്റായ സുജീഷിനായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട് . യുവതികള്‍ സമൂഹ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയതിനു ശേഷം സുജീഷ് ഒളിവിലാണ്
ബംഗളൂരുവിലെ യുവതിയുടെ പരാതിയോടെ ഇടപ്പള്ളിയിലെ ഇൻക്ഫെക്ടഡ് ടാറ്റൂ സ്റ്റുഡിയോയിലെ ടാറ്റു ആർടിസ്റ്റ് സുജീഷിനെതിരെ ആറ് കേസുകളായി. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ നാല് കേസുകളും രണ്ടെണ്ണം ചേരാനല്ലൂർ സ്റ്റേഷനിലുമാണ് രജിസ്റ്റർ ചെയ്തത്. പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കൊച്ചിയിലെ ടാറ്റൂകേന്ദ്രത്തില്‍ പോലീസ് വ്യാപക റെയ്ഡ് നടത്തിയിരുന്നു. വീടുപണിയുമായി ബന്ധപ്പെട്ട് ചില സാധനങ്ങള്‍ എടുക്കുന്നതിനായി സുജീഷ് ബെംഗളൂരിവിലേക്ക് പോയെന്ന വിവരമാണ് പോലീസിന് ലഭിച്ചത്.
ടാറ്റൂ ചെയ്യുന്നതിനിടയിൽ സുജീഷ് ലൈംഗികമായി പീഡിപ്പിച്ചതായി കഴിഞ്ഞ ദിവസമാണ് ഒരു യുവതി വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തലിന് പിന്നാലെ കൂടുതൽ പേർ പരാതിയുമായി രംഗത്ത് വന്നു. ഇൻക്ഫെക്ടഡ് എന്ന സ്ഥാപനത്തിൻ്റെ ആലിൻ ചുവട്, ചേരാനല്ലൂർ കേന്ദ്രങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. സുജീഷിൻ്റെ ഉടമസ്ഥതത്തിലുള്ള സ്ഥാപനങ്ങളാണ് ഇത്. പൊലീസ് ഇന്ന് ഇന്ന് യുവതികളുടെ താമസസ്ഥലത്തെത്തി വിശദമായ മൊഴി എടുക്കും.