നിയമസഭാ തെരഞ്ഞെടുപ്പില്‍ കായംകുളത്ത് വോട്ട് ചോര്‍ച്ചയുണ്ടായെന്ന യു. പ്രതിഭ എം.എല്‍.എയുടെ വാദം തള്ളി പാര്‍ട്ടി നേതൃത്വം.കായംകുളത്ത് വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് ഏരിയാ സെക്രട്ടറി അറിയിച്ചു.വോട്ട് ചോർച്ച ഉണ്ടായെന്ന പരാതി അടിസ്ഥാന രഹിതമാണെന്ന് കണക്കുകൾ നിരത്തി ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പ്രതിരോധിച്ചു.വോട്ട് ചോര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല ഇത്തവണ കൂടുതല്‍ വോട്ടുകള്‍ പാര്‍ട്ടിക്ക് കിട്ടിയെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. കണക്കുകള്‍ നിരത്തിയായിരുന്നു അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് ചോര്‍ന്നത് കായംകുളത്തായിട്ടും അതു ചര്‍ച്ചയായില്ലെന്നും തനിക്കെതിരെ കുതന്ത്രം മെനഞ്ഞവര്‍ പാര്‍ട്ടിയിലെ സര്‍വസമ്മതരായി നടക്കുകയാണെന്നുമായിരുന്നു യു.പ്രതിഭ എം.എല്‍.എ പറഞ്ഞത്.ഫേസ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു പ്രതിഭ കഴിഞ്ഞ ദിവസം വിവാദ തുറന്നുപറച്ചിൽ നടത്തിയത്.