മന്ത്രിസഭാ യോഗത്തില്‍ ലോകായുക്ത നിയമഭേദഗതി വിഷയത്തില്‍ എതിര്‍പ്പറിയിച്ച് സിപിഐ. നിയമഭേദഗതി ഭരണഘടനാ വിരുദ്ധമാണെന്നും ഓര്‍ഡിനന്‍സ് കൊണ്ടുവന്നത് ശരിയായില്ലെന്നുമുള്ള നിലപാടാണ് സിപിഐ മന്ത്രിമാര്‍ അറിയിച്ചത്.
മുന്നറിയിപ്പില്ലാതെയാണ് ഭേദഗതി ഓര്‍ഡിനന്‍സ് കൊണ്ടുവന്നതെന്ന സിപിഐ നിലപാടാണ് മന്ത്രിമാര്‍ യോഗത്തില്‍ ആവര്‍ത്തിച്ചത്.
വേഗത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതിനാല്‍ ഭേദഗതിയെക്കുറിച്ച് പഠിക്കാന്‍ അവസരമുണ്ടായില്ലെന്ന് മന്ത്രിമാര്‍ പരാതിപ്പെട്ടു. പ്രധാനപ്പെട്ട നിയമഭേദഗതി കൊണ്ടു വന്നപ്പോള്‍ പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യാത്തതില്‍ സിപിഐ മുന്‍പ് തന്നെ കടുത്ത നീരസം പ്രകടിപ്പിച്ചിരുന്നു. ഓര്‍ഡിനന്‍സ് നിയമസഭയില്‍ വരുമ്പോള്‍ നിലവിലെ സാഹചര്യത്തില്‍ സി പി ഐ എതിര്‍പ്പ് പ്രകടിപ്പിക്കുമോയെന്ന ആശങ്ക സിപിഐഎമ്മിന മുന്‍പ് തന്നെയുണ്ടായിരുന്നു.