പ്രതിപക്ഷനേതാവ് വി.ഡി.സതീശന് മറുപടിയുമായി മുന്‍ വൈദ്യുത മന്ത്രി എം.എം.മണി. കെഎസ്ഇബിയില്‍ കൂടുതല്‍ പദ്ധതി അനുവദിച്ചതും തട്ടിപ്പ് നടത്തിയതും കോണ്‍ഗ്രസ് ഭരിച്ചപ്പോഴാണെന്നും ആര്യാടന്‍ മുഹമ്മദ് വൈദ്യുതി വാങ്ങുന്നതിന് കരാര്‍ വച്ച് കോടികളുടെ നഷ്ടം വരുത്തിയെന്നും എം.എം.മണി പറഞ്ഞു. അന്ന് വൈദ്യുതി വകുപ്പ് മന്ത്രിയുടെ പേര് പോലും താന്‍ പരാമര്‍ശിച്ചിട്ടില്ലെന്നും തന്റെ കൈകകള്‍ ശുദ്ധമാണെന്നും ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളില്‍ വേണമെങ്കില്‍ അന്വേഷണം നടത്തട്ടെയെന്നും എം.എം.മണി പറഞ്ഞു.
അതേസമയം കെഎസ്ഇബിയിലെ ക്രമക്കേടുകളെ കുറിച്ചുള്ള ചെയര്‍മാന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാരിനെതിരേ രാഷ്ട്രീയ ആയുധമാക്കുകയാണ് പ്രതിപക്ഷം. പാര്‍ട്ടി ഓഫീസുപോലെയാണ് കെഎസ്ഇബി പ്രവര്‍ത്തിക്കുന്നതെന്ന് പറഞ്ഞ സതീശന്‍ പ്രശ്‌നം സര്‍ക്കാരിനെതിരെ നിയമസഭയില്‍ ഉന്നയിക്കാനൊരുങ്ങുകയാണ് .