നാട്ടില്‍ ഏത് ജോലിക്കും പോലീസ് ക്ലിറയന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടാവുന്നു. നേരത്തെ വിദേശ രാജ്യങ്ങളിലേക്ക് പോവാനും മറ്റും മാത്രം നിര്‍ബന്ധമാക്കിയിരുന്ന സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ ഏത് ജോലിക്കും നിര്‍ബന്ധമാക്കിയത്. ഇതിന് പണം ഈടാക്കുന്നതാണ് ജനങ്ങള്‍ക്ക് ഏറെ പ്രയാസകരമാവുക. രണ്ട് മാസം മുന്‍പ് വരെ പോലീസ് പണം ഈടാക്കാതെയായിരുന്നു സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നത്. എന്നാല്‍ പുതുതായി വന്ന പോലീസിന്റെ സര്‍ക്കുലറില്‍ സര്‍ട്ടിഫിക്കറ്റിന് 550 രൂപവേണമെന്നാണ്. ഇത് ട്രഷറിയില്‍ കൊണ്ട്‌ചെന്ന് ചലാനായി അടക്കുകയും വേണം, എന്നാല്‍ മാത്രമേ പോലീസ് അന്വേഷണം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കുകയുള്ളു. കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഇത് ഏറെ പ്രയാസം സൃഷ്ടിക്കും. പോലീസുകാര്‍ക്കും ഇത് ഏറെ ബുദ്ധിമുട്ടായതിനാല്‍ തുക ഈടാക്കാതെതന്നെ അന്വേഷണം നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. എന്നാല്‍ ഇത് നിര്‍ബന്ധമാക്കിയതോടെയാണ് സാധാരണക്കാര്‍ക്ക് ഇരുട്ടടിയായത്. അതിനാല്‍ത്തന്നെ പല കോണുകളില്‍ നിന്നും ഇതിനെതിരെ ശബ്ദമുയര്‍ന്നുവരുന്നുണ്ട്.