പത്താംമൈൽ ജങ്ക്ഷനിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരനായ കുരുവട്ടൂർ സ്വദേശി വിവേക് ആൻവിന്ദ് മരണപ്പെട്ടു. വയനാട് ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിക്കടിയിൽ പെട്ടാണ് യുവാവ് മരിച്ചത്. നാട്ടുകാർ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.