കോഴിക്കോട് : കക്കയം ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഒരടി വീതം തുറക്കാന്‍ ഉത്തരവിറക്കി കളക്ടര്‍. മഴ തുടരുന്ന സാഹചര്യത്തില്‍ റിസര്‍വോയറില്‍ ജലനിരപ്പ് ഉയരുമെന്നുള്ളതിനാലാണ് ഷട്ടറുകള്‍ തുറക്കുന്നത്.
ഷട്ടറുകള്‍ തുറക്കുന്നതിനാൽ കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.