Kerala News

പ്രകൃതിയുമായുള്ള ജൈവബന്ധം‌കൊണ്ട് ശ്രദ്ധനേടുന്ന യുഎൽ സൈബർ പാർക്കിൽ കൊയ്ത്തുത്സവം നടന്നു

പ്രകൃതിയുമായുള്ള ജൈവബന്ധം‌കൊണ്ടും ശ്രദ്ധനേടുന്ന യു.എൽ സൈബർപാർക്കിന്റെ വളപ്പിൽ ഐറ്റി പ്രൊഫഷണലുകളും പാർക്ക് ജീവനക്കാരും ചേർന്നു നടത്തുന്ന വിപുലമായ കൃഷിയിലെ നെല്ലിന്റെ കൊയ്ത്തുത്സവം നടന്നു. നെല്ലു കൂടാതെ പച്ചക്കറികളും പഴവർഗങ്ങളും പാർക്കിൽ കൃഷി ചെയ്യുന്നുണ്ട്.

തൊഴിലാളികൾ ഉടമകളായ ലോകത്തെ ആദ്യ ഐറ്റി പാർക്കായ കോഴിക്കോട് യുഎൽ സൈബർ പാർക്കിലെ കെട്ടിടത്തോടു ചേർന്ന 70 സെന്റിലെ നെല്ലാണ് സ്ത്രീകളടക്കമുള്ള ടെക്കികൾ കൊയ്തത്. ഐറ്റി പ്രൊഫഷണലുകളുടെ തൊഴിൽ-മാനസികസമ്മർദ്ദങ്ങളെപ്പറ്റി വ്യാപകമായ ആകുലതകൾ ഉയരുന്ന ഇക്കാലത്ത് സൈബർപാർക്കിൽ ജോലിചെയ്യുന്നവരുടെ മാനസികോല്ലാസം‌കൂടി ലക്ഷ്യമിട്ടാണ് പാർക്കിന്റെ വിശാലമായ വളപ്പിൽ വിവിധ വിളകൾ കൃഷി ചെയ്തത്.

ഏഷ്യയിലെ ഏറ്റവും വലിയ പ്രാഥമിക സഹകരണസംഘങ്ങളിൽ ഒന്നായ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടേതാണ് യുഎൽ സൈബർ പാർക്ക്.

യുഎൽസിസിഎസ് ചെയർമാൻ രമേശൻ പാലേരി കൊയ്ത് ഉദ്ഘാടനം ചെയ്തു . ഊരാളുങ്കൽ സൊസൈറ്റിയുടെ എല്ലാ പ്രോജക്റ്റ് സൈറ്റുകളിൽ സ്ഥാപനങ്ങളിലും കൃഷി പ്രോത്സാഹിപ്പിക്കുക എന്നത് സംഘത്തിന്റെ നയമാണെന്ന് ഉദ്ഘാടനം ചെയ്ത് കൊണ്ട് രമേശൻ പാലേരി പറഞ്ഞു.
ഇന്ത്യ ഗ്രീൻ ബിൽഡിങ് കൗൺസിലിന്റെ ഗോൾഡ് സർട്ടിഫിക്കേഷൻ ലഭിച്ച ഗ്രീൻ ക്യാമ്പസാണ് സൈബർ പാർക്കെന്നും ആധുനിക തൊഴിൽമേഖലകളിലെ പ്രൊഫഷണലുകളെ ഭൂമിയും കൃഷിയുമായി ബന്ധിപ്പിക്കുന്ന, പ്രകൃതിയുമായി ജൈവബന്ധം പുലർത്തുന്ന, ഇത്തരമൊരു മാതൃകലോകത്തുതന്നെ വേറെ ഉണ്ടാകാനിടയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

യുഎൽസിസിഎസ് ഡയറക്റ്റർമാരായ ശ്രീജ മുരളി, അനൂപ ശശി എന്നിവരും പാർക്കിലെ വിവിധ കമ്പനികളുടെ സി‌ഇ‌ഒമാരും കമ്പനികളിലെയും പാർക്ക് മാനേജ്മെന്റിലെ മുതിർന്ന ഉദ്യോഗസ്ഥരും ഐറ്റി പ്രൊഫഷണലുകൾക്കൊപ്പം ചേർന്ന് കൊയ്ത്തുത്സവം ഗംഭീരരമാക്കി . ഇതു നല്ല മാതൃകയാണെന്നും പാർക്കിലെ ശേഷിച്ച സ്ഥലത്തേക്കുകൂടി കൃഷി വ്യാപിപ്പിക്കണമെന്നും മാധ്യമങ്ങളോടു സംസാരിച്ച സി‌ഇഒമാർ അഭിപ്രായപ്പെട്ടു.

ഈ നെൽക്കൃഷിക്കു വേറെയുമുണ്ട് പ്രത്യേകതകൾ ഏറെ. അത്യുദ്പാദനശേഷിയും ഔഷധഗുണങ്ങളും ഉള്ള രക്തശാലിഎന്ന ഇനം നെല്ലാണ് കൃഷി ചെയ്തത്. വളരെ കുറച്ചു വെള്ളം മതിയാകും എന്നത് കാലാവസ്ഥാവ്യതിയാനത്തിന്റെയും ആസൂത്രിതജലവിനിയോഗത്തിന്റെയും ഇക്കാലത്ത് ഈ വിത്തിനത്തിനു പ്രാധാന്യം ഏറ്റുന്നു. അതുകൂടി പരിഗണിച്ചിട്ടാണ് ഇതു തെരഞ്ഞെടുത്തതെന്ന് യുഎൽ സൈബർപ്പാർക്ക് ജനറൽ മാനേജർ റ്റി.കെ. കിഷോർ കുമാർ പറഞ്ഞു.

മഴവെള്ളം സംഭരിച്ചാണു കൃഷി. മഴ വെള്ളം സംഭരിയ്ക്കാനായി യുഎൽ സൈബർപാർക്കിൽ ഏഴരലക്ഷം ലിറ്റർ ശേഷിയുള്ള മഴ വെള്ള സംഭരണി നിർമ്മിച്ചിട്ടുണ്ട്. പാർക്കിലെ തോട്ടം പരിപാലിക്കുന്ന ജീവനക്കാർക്കാണ് കൃഷിയുടെ നേതൃത്വം. ഇത് മൂന്നാം തവണയാണ് പാർക്കിൽ നെല്ലു വിളവെടുക്കുന്നത്. ജോലിക്കിടെ മനസു കുളിർപ്പിക്കാൻ ജാലകത്തിനപ്പുറം പച്ചപ്പും കൃഷിയും എന്നതിനപ്പുറം, പണിചെയ്തു മടുക്കുമ്പോൾ സ്വന്തം കൃഷിക്കിടയിലൂടെ ഒന്നു ചുറ്റിയടിച്ചുവരാനുള്ള അവസരവും ഇത് ഒരുക്കുന്നു. ഫലവൃക്ഷങ്ങൾ നിറഞ്ഞ വളപ്പ് ടെക്കികൾക്കിരുന്നു ജോലി ചെയ്യാൻ പാകത്തിൽ ഇരിപ്പിടങ്ങളും വൈഫൈ സൗകര്യവും മറ്റും ഒരുക്കി വികസിപ്പിക്കാനും അധികൃതർക്കു പരിപാടിയുണ്ട്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!