ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കാൻ കഴിയില്ലെന്ന് കേന്ദ്രം. കാട്ടു പന്നിയെ ക്ഷൂദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നമായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ നിയന്ത്രണമില്ലാതെ പന്നികളെ വെടിവച്ച് കൊല്ലാന്‍ അനുമതി നല്‍കിയാല്‍ ഗുണത്തെ ക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു . സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേരളത്തിന്റെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയതായി എ കെ ശശീന്ദ്രൻ അറിയിച്ചു
അതേസമയം, കാട്ടുപന്നിടെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്, വിഷയം പരിശോധിക്കാന്‍ കേന്ദ്ര സംഘം കേരളം സന്ദര്‍ശിക്കുമെന്നും വനം മന്ത്രി വ്യക്തമാക്കി.