National News

കാട്ടു പന്നി ആക്രമണം; മകളെ രക്ഷിക്കുന്നതിനിടെ അമ്മക്ക് ദാരുണാന്ത്യം

  • 27th February 2023
  • 0 Comments

ഛത്തീസ്ഗഡിലെ കോര്‍ബയിൽ കാട്ടു പന്നി ആക്രമണത്തിൽ നിന്ന് മകളെ രക്ഷിക്കുന്നതിനിടക്ക് അമ്മക്ക് ദാരുണാന്ത്യം. ദുവാഷിയ ബായി (45) എന്ന സ്ത്രീയാണ് കാട്ട് പന്നിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ദുവാഷിയയും മകള്‍ റിങ്കിയും മണ്ണെടുക്കുന്നതിനായി സമീപത്തെ ഫാമിലേക്ക് പോയ സമയത്താണ് കാറ്റ് പന്നിയുടെ ആക്രമണമുണ്ടായത്. മണ്ണ് ശേഖരിക്കുന്നതിനിടെ മകളുടെ നേരെ പാഞ്ഞടുത്ത പന്നിയെ ദുവാഷി കാണുകയും അതിനെ കൊന്ന് മകളെ രക്ഷപ്പെടുത്തുകയുമായിരുന്നു.എന്നാൽ മകളെ രക്ഷിക്കുന്നതിനിടെ ഗുരുതരമായ പരിക്കേറ്റ ‘അമ്മ പന്നിയെ കൊന്ന് അൽപ സമയത്തിനകം മരണത്തിന് കീഴടങ്ങുകയായിരുന്നു.. വിവരമറിഞ്ഞ് എത്തിയ […]

Kerala News

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാം,തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം

കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അധികാരം നൽകി. സംസ്ഥാനമന്ത്രിസഭാ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.വന്യജീവി ചട്ടം പാലിച്ച് ഉത്തരവിറക്കാൻ തദ്ദേശ സ്ഥാപന അധ്യക്ഷനും അനമതി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.ജനവാസമേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെയാണ് തീരുമാനം. പന്നികളെ കൊല്ലുന്നതിൽ വനംവകുപ്പ് വഴിയുള്ള നടപടി വൈകുന്ന സാഹചര്യത്തിലാണ് നടപടിയെന്ന് മന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു.ഇതോടെ കാട്ടുപന്നികളെ വെടിവയ്ക്കാനുള്ള അധികാരം ചീഫ് വൈൽഡ് ലൈഫ് വാര്‍ഡനിൽ നിന്ന് തദ്ദേശ ഭരണ സമിതികളിലേക്ക് എത്തുകയാണ്. തദ്ദേശ സ്ഥാപന അധ്യക്ഷൻമാര്‍ക്ക് ഓണററി വൈൽഡ് ലൈഫ് വാര്‍ഡൻ […]

Local News

കാട്ടുപന്നിയുടെ ആക്രമണം;താമരശ്ശേരിയിൽ അധ്യാപകന് പരിക്ക്

  • 14th April 2022
  • 0 Comments

താമരശ്ശേരി ചുങ്കത്ത് ഫോറസ്റ്റ് ഓഫീസിന് സമീപം കാട്ടുപന്നിയുടെ ആക്രമണം. ഫോറസ്റ്റ് ഓഫീസിന് എതിർവശത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നവരെയും പുറത്തുള്ളവരെയുമാണ് കാട്ടുപന്നി കുത്തി പരിക്കേൽപ്പിച്ചത് .ടെക്നോ ഗ്രൂപ്പ് എന്ന സ്ഥാപനത്തിൻ്റെ ചില്ലുകൾ തകർത്ത് അകത്ത് കയറിയ കാട്ടുപന്നി സാധനം വാങ്ങാനായി എത്തിയ കോളേജ് അധ്യാപകൻ ഈങ്ങാപ്പുഴ പാലയ്ക്കാമറ്റത്തിൽ ലിജോ ജോസഫിനെ (33) കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു .കൂടാതെ പുറത്തിറങ്ങിയ പന്നി കയ്യേലിക്കുന്ന് പള്ളിക്ക് പിന്നിൽ താമസിക്കുന്ന ജുബൈരിയ, മകൾ ഫാത്തിമ നജ എന്നിവരെയും ആക്രമിച്ചു.കാലിനും കൈയിനും പരിക്കേറ്റ അധ്യാപകനെ ആശുപത്രിയിൽ […]

Local News

പടനിലത്ത് വീട്ടിലെ കിണറിൽ വീണ കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

  • 6th April 2022
  • 0 Comments

കുന്ദമംഗലം പടനിലത്ത് വീട്ടിലെ കിണറിൽ വീണ കാട്ടുപന്നിയെ താമരശ്ശേരി ഫോറസ്റ്റ് ടീം വെടിവെച്ച് കൊന്നു. പടനിലം ഉപ്പഞ്ചേരിമ്മൽ മൊയ്തീൻ ഹാജിയുടെ വീട്ടിലെ കിണറിലാണ് രാവിലെ കാട്ടുപന്നിയെ വീണ നിലയിൽ കണ്ടെത്തിയത്.തുടർന്ന് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. കിണറിൽ നിന്നും വെള്ളത്തിന്റെ ശബ്ദം കേട്ട് വീട്ടുകാർനോക്കിയപ്പോഴാണ് കാട്ടുപന്നിയെ കണ്ടത്.കഴുത്തിൽകുരുക്കിട്ട് കിണറിൽ നിന്നും അൽപ്പംഉയർത്തിയശേഷ വെടി വെക്കുകയായിരുന്നു

Kerala News

നിയന്ത്രണമില്ലാതെ കാട്ടു പന്നികളെ വെടിവച്ച് കൊല്ലാന്‍ അനുമതി നല്‍കിയാല്‍ ഗുണത്തെ ക്കാള്‍ ഏറെ ദോഷം ചെയ്യും;ഗുരുതര പ്രശ്നങ്ങളുണ്ടാകുമെന്ന് കേന്ദ്ര മന്ത്രി

  • 22nd November 2021
  • 0 Comments

ജനവാസ കേന്ദ്രങ്ങളിലേക്ക് ഇറങ്ങുന്ന കാട്ടുപന്നികളെ വെടിവച്ചുകൊല്ലാന്‍ അനുമതി നല്‍കാൻ കഴിയില്ലെന്ന് കേന്ദ്രം. കാട്ടു പന്നിയെ ക്ഷൂദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നമായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍ നിയന്ത്രണമില്ലാതെ പന്നികളെ വെടിവച്ച് കൊല്ലാന്‍ അനുമതി നല്‍കിയാല്‍ ഗുണത്തെ ക്കാള്‍ ഏറെ ദോഷം ചെയ്യുമെന്ന ആശങ്ക കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വെച്ചു . സംസ്ഥാന വനം മന്ത്രി എ കെ ശശീന്ദ്രനുമായുളള ചർച്ചയിലാണ് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദ്ര യാദവ് നിലപാട് വ്യക്തമാക്കിയത്. എന്നാൽ കേരളത്തിന്റെ പ്രശ്നം അനുഭാവപൂർവം പരിഗണിക്കുമെന്ന് മന്ത്രി […]

Kerala News

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണം; നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ മരിച്ചയാളുടെ മൃതദേഹവുമായി പ്രതിഷേധം

  • 12th November 2021
  • 0 Comments

കാട്ടുപന്നിയുടെ ശല്യം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെട്ട് പന്നിയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹവുമായി നെന്മാറ ഡി.എഫ്.ഒ ഓഫീസിന് മുന്നിൽ ബന്ധുക്കളുടെയും നാട്ടുകാരുടെയും പ്രതിഷേധം. ഡി.എഫ്.ഒ ഓഫീസിന് പുറത്ത് റോഡില്‍ മൃതദേഹം കിടത്തി ബന്ധുക്കളും നാട്ടുകാരും കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ചു. കഴിഞ്ഞ ദിവസം ടാപ്പിങ്ങിനിടെയാണ് അയിലൂര്‍ ഒലിപ്പാറ കണിക്കുന്നേല്‍ മാണി കാട്ടുപന്നിയുടെ ആക്രമണത്തില്‍ മരിച്ചത്. പലതവണ പരാതി പറഞ്ഞിട്ടും പ്രതിരോധ നടപടികള്‍ ഉണ്ടായില്ല എന്ന് ആരോപിച്ചാണ് സമരം. രമ്യ ഹരിദാസ് എം.പിയാണ് സമരം ഉദ്ഘാടനം ചെയ്തത്. ഇനി ഒരു […]

Kerala News

വോട്ട് ചെയ്യാനെത്തിയ അച്ഛനും മകനും നേരെ കാട്ടുപന്നി ആക്രമണം

  • 6th April 2021
  • 0 Comments

വോട്ട് ചെയ്യാനെത്തിയ അച്ഛനെയും മകനെയും കാട്ടുപന്നി ആക്രമിച്ചു. കോഴിക്കോട് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കം ബൂത്ത് നമ്പര്‍ 156ല്‍ വോട്ട് ചെയ്യാനെത്തിയവര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തോട്ടത്തില്‍ മാണി, മകന്‍ ഷിനോജ് എന്നിവരെയാണ് കാട്ടുപന്നി ആക്രമിച്ചത്. ഇവരെ അരീക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

error: Protected Content !!