Kerala News

ശബരിമല; വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത് റദ്ദാക്കുന്നവരുടെ എണ്ണം കുറയുന്നു; തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണത്തിലും വർധന

ശബരിമല തീർത്ഥാടനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം കൂടുന്നു . തെളിഞ്ഞ കാലാവസ്ഥയും നിയന്ത്രണങ്ങളിൽ വന്ന ഇളവും പമ്പയിൽ ഇരുമുടികെട്ട് നിറയ്ക്കാനുള്ള സൗകര്യം അധികൃതർ ഒരുക്കിയതും ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധനവ് വരാൻ കാരണമായിട്ടുണ്ട്. കൂടാതെ വെർച്യുൽ ക്യു വഴി ബുക്ക് ചെയ്ത ശേഷം അത് റദ്ദാക്കുന്നവരുടെ എണ്ണം കുറയുകയും ചെയ്തു.

ഈ വർഷത്തെ ശബരിമല മണ്ഡല മകരവിളക്ക് തുടങ്ങിയതിന് ശേഷം ഇന്നാണ് ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നത് . രാവിലെ തന്നെ നാലായിരത്തിലേറെ ഭക്തർ ദർശനത്തിനായി എത്തിയിട്ടുണ്ട്. ഇന്നലെ 12345 പേരാണ് ദർശനത്തിനായി എത്തിയത്. 20 ന് ശേഷം ഭക്തരുടെ എന്നതിൽ വർധനയുണ്ടാകുമെന്ന് ദിവസം ബോർഡ് അധികൃതർ അറിയിച്ചിരുന്നു.

തീർത്ഥാടനത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ജില്ലാ ഭരണകൂടം പൂർണമായി പിൻവലിച്ചു . ഇന്നലെ 9 മണിയോടെയാണ് നിയന്ത്രണങ്ങൾ നീക്കിയത്
മഴയുടെ തോത് കുറഞ്ഞതും പമ്പ, കക്കി ഡാമുകൾ തുറന്നിട്ടും ജലനിരപ്പിൽ കാര്യമായ വർധന ഉണ്ടാകാത്തതും പരിഗണിച്ചാണ് നടപടി. അതേസമയം തിരക്ക് വർധിക്കുന്നത് പരിഗണിച്ച് നീലിമല വഴിയുള്ള പരമ്പരാഗത പാത തുറക്കാനും നീക്കം ആരംഭിച്ചു. അയ്യപ്പൻമാർ നിലയ്ക്കലിലേക്ക് എത്തുന്നത് ഒഴിവാക്കി അതത് സ്ഥലങ്ങളിൽ തുടരണമെന്നായിരുന്നു നേരത്തെയുള്ള നിർദേശം. പമ്പയിലേക്കുള്ള കെ എസ് ആർ ടി സി ചെയിൻ സർവീസിന് ഏർപ്പെടുത്തിയ സമയക്രമവും നീക്കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!