ആലപ്പുഴയിലെ ദേശീയപാത പുനര്‍ നിര്‍മ്മാണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് എഎം ആരിഫ് എംപി പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന് നല്‍കിയ കത്ത് ദുര്‍വ്യാഖ്യാനം ചെയ്‌തെന്ന എഎം ആരിഫ് . റോഡ് തകര്‍ന്ന വിഷയം അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത്. അത് മുന്‍ മന്ത്രി ജി സുധാകരന് എതിരെ ആണെന്ന് തെറ്റായി വ്യാഖ്യാനിക്കുന്ന സ്ഥിതി ഉണ്ടായെന്നും ആലപ്പുഴ എംപി മാധ്യമങ്ങളോട് പ്രതികരിച്ചു.
കത്തിന് പിന്നില്‍ നല്ല ഉദ്ദേശ്യമാത്രമാണ് ഉണ്ടായിരുന്നത്. അഴിമതി നടന്നു എന്ന് താന്‍ പറഞ്ഞിട്ടില്ല. നൂറ് ശതമാനം സത്യസന്ധനായ മന്ത്രിയായിരുന്നു ജി സുധാകരന്‍. പുതിയ സാങ്കേതിക വിദ്യ ആണ് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മിച്ചത്. എന്നാല്‍ ഇപ്പോള്‍ റോഡില്‍ നിറയെ കുഴികള്‍ ആണ്. നേരത്തെ ഉദ്യോഗസ്ഥരോട് ഇക്കാര്യം പറഞ്ഞിരുന്നു. ഉദ്യോഗസ്ഥ തലത്തില്‍ പരിഹരിക്കപ്പെടാതിരുന്നത് കൊണ്ട് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രിയെ സമീപിച്ചത്. അന്വേഷിക്കണം എന്ന് മാത്രം ആണ് പറഞ്ഞിട്ടുള്ളത് എന്നും ആരിഫ് എംപി വ്യക്തമാക്കുന്നു. പൊതുമരാമത്ത് മന്ത്രി തന്നെ പരാതി ലഭിച്ച കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിച്ചിട്ടുണ്ട്. താന്‍ മാധ്യമങ്ങളോട് ഒന്നും വെളിപ്പെടുത്തിയിരുന്നില്ലെന്നും എഎം ആരിഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എംപിയുടെ കത്ത് കിട്ടിയതായി പൊതു മരാമത്ത് വകുപ്പ് മന്ത്രിയും സ്ഥീരീകരിച്ചു. കത്തുലഭിച്ചതായും, കരാറുകാരന്റെ ഭാഗത്ത് വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. കത്ത് കേന്ദ്രത്തിന് കൈമാറിയതായും പൊതുമരാമത്ത് മന്ത്രി അറിയിച്ചു.

