Kerala News

ന്യൂനപക്ഷ സ്കോളർഷിപ്പ്; 80:20 അനുപാതം റദ്ദാക്കിയ വിധിക്കെതിരെ സുപ്രീംകോടതിയിൽ അപ്പീൽ

കേരളത്തിലെ ന്യൂനപക്ഷ സ്കോളർഷിപ്പിലെ 80:20 അനുപാതം റദ്ദാക്കിയ ഹൈകോടതി വിധിക്കെതിരെ മൈനോറിറ്റി ഇന്ത്യൻസ് പ്ലാനിങ് ആൻഡ് വിജിലൻസ് കമീഷൻ ട്രസ്റ്റ് സുപ്രീംകോടതിയിൽ അപ്പീൽ നൽകി. സ്കോളർഷിപ്പ് ലഭിച്ചു കൊണ്ടിരിക്കുന്ന ആയിരകണക്കിന് മുസ് ലിം വിദ്യാർഥികളെ ഹൈകോടതി വിധി പ്രതികൂലമായി ബാധിച്ചെന്ന് അപ്പീൽ ചൂണ്ടിക്കാട്ടുന്നു.

80:20 അനുപാതം മറ്റ് സമുദായങ്ങളെ ബാധിക്കില്ല. പാലോളി സമിതിയുടെ ശിപാർശ പ്രകാരം മുസ് ലിം സമുദായത്തിന്‍റെ ക്ഷേമം ലക്ഷ്യമിട്ടാണ് പദ്ധതിക്ക് രൂപം നൽകിയത്. ക്രിസ്ത്യൻ അടക്കമുള്ള മറ്റ് സമുദായത്തിന് സ്കോളർഷിപ്പിനായി സംസ്ഥാന സർക്കാർ കോടികൾ ചെലവാക്കുന്നുണ്ട്. അടുത്തിടെ 10 കോടി രൂപ ചെലവാക്കിയിരുന്നു. . അതിനാൽ ഹൈകോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും അപ്പീലിൽ ആവശ്യപ്പെടുന്നു.

അതേസമയം, അപ്പീലിനെതിരെ കേരള കൗൺസിൽ ഒാഫ് ചർച്ചസ് സുപ്രീംകോടതിയിൽ തടസഹരജി നൽകിയിട്ടുണ്ട്. ഹൈകോടതി വിധിയെ അനുകൂലിക്കുന്നുവെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!