Kerala News

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കര്‍ശനമായി നടപ്പാക്കുന്നില്ല; സർക്കാരിനോട് ഹൈക്കോടതി

സ്ത്രീധന നിരോധന നിയമം എന്തുകൊണ്ട് കേരളത്തില്‍ കര്‍ശനമായി നടപ്പാക്കുന്നില്ലെന്ന് ഹൈക്കോടതി. നിയമം കര്‍ശനമായി നടപ്പാക്കുന്നതിന് തടസ്സമെന്താണെന്നും കോടതി ചോദിച്ചു.

സ്ത്രീധന നിരോധന നിയമം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യവുമായി വിദ്യാഭ്യാസ പ്രവര്‍ത്തകയായ ഡോ. ഇന്ദിര രാജന്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഹരജിയില്‍ കോടതി സര്‍ക്കാര്‍ നിലപാട് തേടിയിട്ടുണ്ട്.

സ്ത്രീധന നിരോധന നിയമം നടപ്പാക്കണമെന്നത് നിയമത്തിലുള്ളതാണ്. അത് എന്തുകൊണ്ട് നടപ്പാക്കുന്നില്ലെന്നാണ് സര്‍ക്കാരിനോട് കോടതി ചോദച്ചത്.

സ്ത്രീധനം വാങ്ങിയിട്ടില്ലെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കണമെന്ന വ്യവസ്ഥയിലും കോടതി സര്‍ക്കാരിന്റെ നിലപാട് തേടിയിട്ടുണ്ട്.

സ്ത്രീധന നിരോധന നിയമത്തില്‍ കാലാനുഗതമായിട്ടുള്ള മാറ്റങ്ങള്‍ വേണം, വ്യവസ്ഥയിലെ പല വ്യവസ്ഥകളും ഇപ്പോഴും കര്‍ശനമാക്കുന്നില്ല അത് കര്‍ശനമാക്കണമെന്നും ഇന്ദിര രാജന്‍ നല്‍കിയ ഹരജിയില്‍ ആവശ്യപ്പെടുന്നു.

സ്ത്രീധനത്തിന്റെ പേരില്‍ കേരളത്തില്‍ ആത്മഹത്യ പെരുകുന്നതും ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതും പരിഗണിച്ചാണ് ഹരജി നല്‍കുന്നതെന്ന് ഡോ. ഇന്ദിര രാജന്‍ പറഞ്ഞിരുന്നു.

സംസ്ഥാനതലത്തില്‍ ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ നിയോഗിക്കുക, ഇരകള്‍ക്കു നഷ്ടപരിഹാരം അനുവദിക്കുക, വിവാഹ സമയത്തു വധുവിനു നല്‍കുന്ന ആഭരണങ്ങളടക്കമുള്ള സമ്മാനങ്ങളുടെ വിവരങ്ങള്‍ കൂടി വിവാഹ രജിസ്‌ട്രേഷനു ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇന്ദിരാ രാജന്‍ ഹരജിയില്‍ ഉന്നയിച്ചിട്ടുണ്ട്

ഡൗറി പ്രോഹിബിഷന്‍ ഓഫീസര്‍മാരുടെ നിയമനം ഈ ആക്ട് പ്രകാരം തന്നെ പറയുന്നതാണ്. ഇതുവരെ അത് നടപ്പാക്കിയതായി കാണുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമം നടപ്പാക്കുന്നതിന് എന്താണ് തടസമെന്നും ഹൈക്കോടതി ചോദിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!