കുന്ദമംഗലം: കുന്ദമംഗലം പിലാശ്ശേരി റോഡില്‍ പൊയ്യ പ്രദേശത്ത് ലബോറട്ടറി മാലിന്യം തള്ളി. വഴിയാത്രക്കാര്‍ക്ക് മാലിന്യം വളരെ ഏറെ ബുദ്ധിമുട്ടിക്കുന്നതായി പരാതിയുണ്ട്. റോഡ് പണിക്ക് വേണ്ടി നാഥ് കണ്‍സ്ട്രക്ഷന്‍ കമ്പനി മണ്ണ് കൂട്ടിയിട്ടിരുന്നു. ഇതിന്റെ മറവിലാണ് മാലിന്യം തട്ടിയത്. നാട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശിവാനന്ദന്‍ സ്ഥലം സന്ദര്‍ശിക്കുകയും കുന്ദമംഗലം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. പ്രതികള്‍ക്കെതിരെ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം