താമരശ്ശേരി: താമരശ്ശേരി ഗവ.ഹയര്‍സെക്കന്‍ഡറിയില്‍ നടന്ന പ്ലസ് വണ്‍ പ്രൈവറ്റ് ഇംപ്രൂവ്മെന്റ് പരീക്ഷയില്‍ ഒരു വിഷയത്തിന്റെ ചോദ്യക്കടലാസ് എത്താത്തതിനെ തുടര്‍ന്ന് ഫോട്ടോസ്റ്റാറ്റ് എടുത്തു വിതരണം ചെയ്ത പ്രിന്‍സിപ്പലിനെ പരീക്ഷാ ചുമതലയില്‍ നിന്നു മാറ്റി. വിഷയത്തില്‍ പ്രതിഷേധിച്ച് ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചു.
തുടര്‍ന്നാണ് പരീക്ഷയുടെ മുഖ്യചുമതലയില്‍ നിന്നു പ്രിന്‍സിപ്പലിനെ മാറ്റി ഹയര്‍ സെക്കന്‍ഡറി റീജനല്‍ ഡയറക്ടര്‍ കെ.ഗോകുല്‍ കൃഷ്ണ ഉത്തരവിട്ടത്. ഇന്നലെ നടന്ന അക്കൗണ്ടന്‍സി എഎഫ്എസ് പരീക്ഷയുടെ ചോദ്യക്കടലാസാണ് സ്കൂളില്‍ എത്താതിരുന്നത്.
കഴിഞ്ഞ 18ന് ചോദ്യക്കടലാസ് എത്തിയിരുന്നെങ്കിലും യഥാസമയം പരിശോധന നടത്താതെ വന്നതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണമെന്നും ഇത് പ്രിന്‍സിപ്പലിന്റെ ഭാഗത്തു നിന്നു വന്ന പിഴവാണെന്നും റീജനല്‍ ഡയറക്ടര്‍ പറഞ്ഞു.