സാമൂതിരി രാജവംശത്തില്‍പ്പെട്ടവര്‍ക്കായി 2.58 കോടി രൂപ സ്‌പെഷ്യല്‍ അലവന്‍സായി അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. 2021-22 സാമ്പത്തിക വര്‍ഷത്തേക്കുള്ള അലവന്‍സായി 258,56,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
2013 ലാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി രാജവംശത്തില്‍പ്പെട്ടവര്‍ക്കായി പ്രത്യേക അലവന്‍സ് ആരംഭിച്ചത്. 800ലധികം വരുന്ന സാമൂതിരി കുടുംബാഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ വീതം കൊടുക്കുന്നതാണിത്. പ്രതിമാസം 2500 രൂപയാണ് ഇത്തരത്തില്‍ നല്‍കുന്നത്. യു.ഡി.എഫ്. സര്‍ക്കാര്‍ കൊണ്ടുവന്ന ഈ തീരുമാനം ഇപ്പോഴും തുടരുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
മുമ്പ് സ്വാതന്ത്ര്യാനന്തരം നാട്ടുരാജ്യങ്ങളെ ലയിപ്പിക്കാനുള്ള കരാറുകളുടെ ഭാഗമായി പഴയ നാട്ടുരാജ്യങ്ങളിലെ ഭരണകുടുംബങ്ങള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയിരുന്നു പ്രിവിപേഴ്സ് എന്നറിയപ്പെട്ട ഈ ആനുകൂല്യത്തിന് സമാനമാണിതെന്നാണ് ഉയരുന്ന വിമര്‍ശനം. 280ഓളം നാട്ടുരാജാക്കന്മാര്‍ക്ക് സര്‍ക്കാര്‍ ഇങ്ങനെ പണം നല്‍കിയിരുന്നു. ഭീമമായ സംഖ്യ സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ഇതിനായി ചെലവായി. പിന്നീട് 1971 ല്‍ ഇന്ദിരാഗാന്ധി പ്രിവിപേഴ്സ് നിര്‍ത്തലാക്കുകയായിരുന്നു