ക്ഷേത്രങ്ങളില്‍ ഭക്തര്‍ക്ക് ഉടന്‍ പ്രവേശനം നല്‍കില്ലെന്ന സൂചന നല്കി ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ഭക്തജനങ്ങളെ തടയുകയുന്നത് സര്‍ക്കാര്‍ ലക്ഷ്യമല്ല. ആരെയും ദ്രോഹിക്കാനല്ല. രോഗവ്യാപനം തടയുക. ഭക്തരുടെ സുരക്ഷയാണ് പ്രധാനമെന്നും മന്ത്രി.
കഴിഞ്ഞ ദിവസം ക്ഷേത്രങ്ങള്‍ തുറക്കാത്തതിന് എതിരെ എന്‍എസ്എസ് രംഗത്തെത്തിയിരുന്നു. ബിവറേജ് തുറന്നിട്ടും ക്ഷേത്രങ്ങള്‍ തുറക്കാത്തതില്‍ ആയിരുന്നു ആക്ഷേപം. പള്ളികള്‍ തുറക്കാത്തതിന് എതിരെ മുസ്ലിം സംഘടനകളും പ്രതികരിച്ചു.
ആരാധനാലയങ്ങളില്‍ ആളുകള്‍ തടിച്ചുകൂടുന്നത് രോഗവ്യാപനത്തിന് കാരണമാകും. കൊവിഡ് രോഗവ്യാപനം നിയന്ത്രണവിധേയമാകുന്നതിന് അനുസരിച്ച് ഇളവുകള്‍ നല്‍കും. ഏതെങ്കിലും സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ലക്ഷ്യം വച്ചല്ല നിയന്ത്രണങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈന്‍ കര്‍മങ്ങള്‍ അനുവദിച്ചിട്ടുണ്ട്.