റേഷന്‍കാര്‍ഡ് വിതരണം 31 വരെ ഉണ്ടാവില്ല
കോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കല്‍, റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയവ ഇന്ന് (ജൂലൈ 23) മുതല്‍ 31 വരെ ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരാതി പരിഹാര അദാലത്ത്
കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവരും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുമായ കാര്‍ഡുടമകള്‍ക്കായി ജൂലൈ 27, 29 തീയതികളില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. മുക്കം- ജൂലൈ 27 ന് രാവിലെ 10 മുതല്‍ ഒരു മണിവരെ മുക്കം സര്‍വ്വീസ് സഹകരണ ബാങ്ക് പരിസരം, കൊടിയത്തൂര്‍- 27 ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ നാല് വരെ കൊടിയത്തൂര്‍ പഞ്ചായത്ത് കാര്യാലയം, കാരശ്ശേരി- ജൂലൈ 29 ന് രാവിലെ 10 മുതല്‍ ഒരു മണി വരെ കാരശ്ശേരി പഞ്ചായത്ത് കാര്യാലയം. അപേക്ഷകര്‍ റേഷന്‍കാര്‍ഡ്, ബി.പി.എല്‍ അര്‍ഹത തെളിയിക്കുന്ന രേഖകള്‍ എന്നിവ സഹിതം ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ ഹാജരാകണം. പുതിയ അപേക്ഷകള്‍ അദാലത്തില്‍ സ്വീകരിക്കുന്നതല്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പരിശീലനം ആരംഭിച്ചു
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്കുളള രണ്ട് ദിവസത്തെ സൗജന്യ സോഫ്റ്റ് സ്‌കില്‍ പരിശീലനം എംപ്ലോയബിലിറ്റി സെന്ററില്‍ ആരംഭിച്ചു. സബ് റീജിയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ എ.കെ.അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ കെ.ഷൈലേഷ്, ടി.അമ്മാര്‍, ജൂനിയര്‍ സൂപ്രണ്ട് ബിനി സ്റ്റീഫന്‍, എച്ച്.ആര്‍ ട്രെയിനര്‍ പി.ഹേമപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Know your license’ എന്ന വെബ് പേജ് ആരംഭിച്ചു
ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പിഴവുകള്‍ തിരുത്താന്‍ വെബ് പേജില്‍ ആരംഭിച്ചുഭക്ഷണവുമായി ബന്ധപ്പെട്ട് കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്കായി എഫ്.എസ്.എസ്.എ.ഐ ‘Know your license’ എന്ന വെബ് പേജ് ആരംഭിച്ചു. ഭക്ഷ്യസുരക്ഷാ നിയമം അനുശാസിക്കുന്ന ലൈസന്‍സ്/രജിസ്‌ട്രേഷന്‍ എടുത്ത വ്യാപാരികള്‍ക്ക് അശ്രദ്ധ കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ സംഭവിക്കുന്ന പിഴവുകള്‍ തിരുത്താനുള്ള സംവിധാനമാണിത്. കാലാവധി കഴിഞ്ഞ ലൈസന്‍സ്/രജിസ്‌ട്രേഷന്‍ വച്ച് പ്രവര്‍ത്തിക്കുക, ലൈസന്‍സ് പരിധിയില്‍ പെട്ടിട്ടും രജിസ്‌ട്രേഷന്‍ എടുത്ത് പ്രവര്‍ത്തിക്കുക, ലൈസന്‍സ് എടുത്ത മേഖലയിലല്ലാതെ കച്ചവടം നടത്തുക, പിഴയടക്കാതിരിക്കുന്നതിനായി പഴയ ലൈസന്‍സ് പുതുക്കുന്നതിന് പകരം പുതിയ ലൈസന്‍സിന് അപേക്ഷിക്കുക തുടങ്ങിയ തെറ്റുകള്‍ കണ്ടെത്തി സ്വയം നിയമ വിധേയരാവുന്നതിനാണ് ‘Know your license ‘ എന്ന വെബ് പേജ് എഫ്.എസ്.എസ്.എ.ഐ ആരംഭിച്ചത്. വ്യാപാരികള്‍ക്ക് https://foodlicensing.fssai.gov.in/ knowfssailicense എന്ന വെബ് പേജിലൂടെ സ്വന്തം ലൈസന്‍സുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍-ലൈസന്‍സിനുള്ള അര്‍ഹത, വിവരങ്ങള്‍, ന്യൂനതകള്‍, അപ്ഗ്രഡേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുന്നു. സെപ്റ്റംബര്‍ 30 വരെ നീളുന്ന ‘know your status’ ബോധവല്‍ക്കരണത്തിന് ശേഷം ഉപഭോക്താക്കളെ കൂടി ഉള്‍പ്പെടുത്തി അവര്‍ക്കും ബന്ധപ്പെട്ട വ്യാപാരികളുടെ ലൈസന്‍സ് വിവരങ്ങള്‍ പരിശോധിക്കാവുന്ന രീതിയില്‍ വെബ് പേജ് ക്രമപ്പെടുത്തും. ഉപഭോക്താക്കള്‍ക്ക് വ്യാപാരികളുടെ ലൈസന്‍സ് സംബന്ധിച്ച പരാതികള്‍ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാം. അവ നിയമ നടപടികള്‍ക്ക് വിധേയമായിരിക്കുകയും ചെയ്യും. ലൈസന്‍സ്/രജിസ്‌ട്രേഷന്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്നത് അഞ്ച് ലക്ഷം രൂപ വരെ പിഴയും ആറ് മാസം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ്. ലൈസന്‍സ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വ്യാപാരം ചെയ്യുന്നതും ഭക്ഷ്യസുരക്ഷാ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. സെപ്റ്റംബര്‍ 30 കഴിഞ്ഞാല്‍ ലൈസന്‍സ് ഇല്ലാത്ത വ്യാപാരികള്‍ക്കെതിരെയും ലൈസന്‍സില്‍ പറയുന്നതിന് വിരുദ്ധമായി കച്ചവടം ചെയ്യുന്ന വ്യാപാരികള്‍ക്കെതിരെയും ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്യുവാനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.
പന്നി വളര്‍ത്തലില്‍ സൗജന്യ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ മലമ്പുഴ ഐ.റ്റി.ഐക്ക് സമീപമുള്ള മൃഗസംരക്ഷണ പരിശീലനകേന്ദ്രത്തില്‍ ജൂലൈ 24 ന് പന്നി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു താല്‍പര്യമുളളവര്‍ നേരിട്ടോ ഫോണ്‍ മുഖേനയോ ഓഫീസ് സമയങ്ങളില്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. പേര് രജിസ്റ്റര്‍ ചെയ്തവര്‍ ആധാര്‍നമ്പറുമായി 24 ന് രാവിലെ 10 മണിക്കു മുന്‍പായി മലമ്പുഴ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടണ്‍താണ്. ഫോണ്‍ – 04912 815454.
സൈക്കോളജി അപ്രിന്റീസ്: കൂടിക്കാഴ്ച ഇന്ന്
എന്‍.എം.എസ്.എം ഗവ. കോളേജ് കല്‍പ്പറ്റയില്‍ സൈക്കോളജി അപ്രിന്റീസ് നിയനത്തിനുളള കൂടിക്കാഴ്ച ഇന്ന് (ജൂലൈ 23) 11 ന് നടത്തും. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയ ഉദ്യോഗാര്‍ത്ഥികള്‍ രേഖകള്‍ സഹിതം നേരിട്ട് കോളേജില്‍ ഹാജരാകണം. ഫോണ്‍ – 04936204569, 9656822126.
കമ്പ്യൂട്ടര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ഒഴിവ്
കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ആര്‍.എസ്.ബി.വൈക്ക് കീഴില്‍ കമ്പ്യൂട്ടര്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ന്റെ ഒരു ഒഴിവിലേക്ക് ദിവസക്കൂലി അടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. യോഗ്യത: എംസിഎ അല്ലെങ്കില്‍ ബിസിഎ വിത്ത് എക്‌സ്പീരിയന്‍സ്. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും തിരിച്ചറിയല്‍ രേഖകളും സഹിതം ജൂലൈ 24ന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫിസില്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.