തുഷാരഗിരി : സംസ്ഥാന വിനോദസഞ്ചാര വകുപ്പ് കോഴിക്കോട് തുഷാരഗിരിയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ റിവര്‍ ഫെസ്റ്റ് -2019 അന്തര്‍ ദേശീയ കയാക്കിംഗ് മത്സരത്തിന്റെ ലോഗോ സഹകരണ ദേവസ്വം ടൂറിസം വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ തിരുവമ്പാടി എം.എല്‍.എ ജോര്‍ജ്ജ് എം തോമസിന് നല്‍കി പ്രകാശനം ചെയ്തു. ജൂലൈ 26, 27, 28 തീയതികളിലായാണ് മത്സരം. കഴിഞ്ഞ ആറ് തവണയും സംഘടന മികവ് കൊണ്ട് വന്‍ വിജയമായിരുന്ന മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ ഇക്കൊല്ലം കൂടുതല്‍ വിദേശ താരങ്ങളെ ഉള്‍ക്കൊളളിച്ചയിരിക്കും മത്സരം. കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും കോഴിക്കോട് ഡി.റ്റി.പി.സി യും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. ലോഗോ പ്രകാശന ചടങ്ങില്‍ ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ്, ടൂറിസം ഡയറക്ടര്‍ ബാലകിരണ്‍, കെ.റ്റി.ഡി.സി ചെയര്‍മാന്‍ എം. വിജയകുമാര്‍, തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍, കെ.റ്റി.ഡി.സി എം.ഡി ആര്‍ രാഹുല്‍, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി ചിഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ മനേഷ് ഭാസ്‌കര്‍ എന്നിവര്‍ പങ്കെടുത്തു.