Kerala News

മണിക്കൂറുകള്‍ക്കകം മൃതദേഹം പൊങ്ങിയത് എങ്ങനെയെന്ന് നാട്ടുകാര്‍; മുങ്ങിമരണം തന്നെയെന്ന് പോലീസ്; വിശദീകരിച്ച് മഠം

കൊച്ചി വാഴക്കാലായിലെ മഠത്തിലെ കന്യാസ്ത്രീ ജെസീന (45)യുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നാട്ടുകാര്‍. മണിക്കൂറുകള്‍ക്കകം മൃതദേഹം പൊങ്ങിയത് എങ്ങനെയെന്നാണ് നാട്ടുകാരുടെ സംശയം. അതേസമയം,മുങ്ങിമരണമെന്ന നിഗമനത്തിലാണ് പോലീസ് എത്തിയിരിക്കുന്നത്. പാറമടയില്‍ കണ്ടെത്തിയ മൃതദേഹത്തില്‍ പരിക്കുകളോ ബലപ്രയോഗത്തിന്റെ ലക്ഷണങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ നിഗമനത്തിലെത്തിയതെന്നാണ് പോലീസ് പറയുന്നത്. തിങ്കളാഴ്ച കന്യാസ്ത്രീയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം സംസ്‌ക്കരിച്ചിരുന്നു.

ഞായറാഴ്ച വൈകിട്ടാണ് കന്യാസ്ത്രീയെ മഠത്തിനു പിന്നിലുള്ള പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി സ്വദേശിയായ കന്യാസ്ത്രീ പാറമടയിലേയ്ക്ക് കാല്‍ വഴുതി വീണതോ ആത്മഹത്യ ചെയ്തതോ ആകാമെന്നാണ് പോലീസ് കരുതുന്നത്. എന്നാല്‍ ഇതു പ്രാഥമിക നിഗമനം മാത്രമാണെന്നും ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം വന്നാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ കഴിയൂ എന്നാണ് പോലീസ് പറയുന്നത്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ഇന്നലെ വൈകിട്ടോടെയായിരുന്നു പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്.

മജിസ്റ്റീരിയല്‍ സാന്നിധ്യത്തില്‍ പൂര്‍ത്തിയാക്കിയ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കു ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. കന്യാസ്ത്രീയുടെ മരണം സംബന്ധിച്ച് പോലീസിന്റെ പ്രാഥമിക നിഗമനം ഇങ്ങനെയാണ്. വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന പാറക്കുളത്തില്‍ പായല്‍ നിറഞ്ഞു കിടക്കുകയാണ്. പൊളിഞ്ഞ മതില്‍ കടന്നാണ് കന്യാസ്ത്രീ ഇവിടെയെത്തിയത്. കുളത്തിലേയ്ക്ക് കന്യാസ്ത്രീ കാല്‍ വഴുതി വീഴുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്തിരിക്കാമെന്നും പോലീസ് പറയുന്നു.

മഠത്തിന്റെ വിശദീകരണം

മരിച്ച കന്യാസ്ത്രീ വര്‍ഷങ്ങളായി മാനസികരോഗത്തിന് ചികിത്സ തേടുകയായിരുന്നുവെന്നാണ് മഠത്തിന്റെ ഔദ്യോഗിക വിശദീകരണം. 2004ല്‍ മധ്യപ്രദേശിലെ ഉദ്ദൈനില്‍ സി. ജെസീന സഹപ്രവര്‍ത്തകയായ കന്യാസ്ത്രീ വാഹനമിടിച്ചു കൊല്ലപ്പെടുന്നത് നേരിട്ടു കണ്ടിരുന്നുവെന്നും ഇതിനു ശേഷം മാനസിക പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നുമാണ് മഠം പറയുന്നത്. 2011 മുതല്‍ കന്യാസ്ത്രീ മാനസിക രോഗത്തിന് ചികിത്സ തേടുന്നുണ്ട്. 2011ല്‍ കന്യാസ്ത്രീ ആത്മഹത്യാപ്രവണത കാണിക്കുകുയും ചെയ്തിരുന്നു. കന്യാസ്ത്രീ ചികിത്സ തേടിയെന്നു പറയപ്പെടുന്ന കാക്കനാട് കുസുമഗിരി ആശുപത്രിയിലെ രേഖകളും പോലീസ് പരിശോധിച്ചു. മഠത്തിന്റെ വിശദീകരണം വിശദമായി പഠിക്കുകയാണ് പോലീസ്.

ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിളിച്ചപ്പോള്‍ കണ്ടില്ലെന്നും തുടര്‍ന്നാണ് പോലീസിനെ അറിയിച്ചതെന്നുമാണ് കന്യാസ്ത്രീകളെ ഉദ്ധരിച്ചുള്ള വാര്‍ത്താ ഏജന്‍സി എഎന്‍ഐയുടെ റിപ്പോര്‍ട്ട്. രാവിലെ ജസീന തങ്ങള്‍ക്കൊപ്പം പള്ളിയില്‍ വന്നില്ലെന്നും പ്രഭാത ഭക്ഷണം കഴിക്കാന്‍ കൂടിയില്ലെന്നും കന്യാസ്ത്രീകള്‍ പറയുന്നു.

ബന്ധുക്കള്‍ പറയുന്നത്

കന്യാസ്ത്രീ മാനസിക രോഗത്തിന് വര്‍ഷങ്ങളായി ചികിത്സ തേടിയിരുന്ന വിവരം അറിയില്ലായിരുന്നുവെന്ന നിലപാടിലാണ് ബന്ധുക്കള്‍. കൂടാതെ മൃതദേഹം കണ്ടെടുക്കുന്നതിനു ഏതാനും മണിക്കൂര്‍ മുന്‍പു മാത്രമായിരുന്നു ജസീനയെ കാണാതായ വിവരം മഠം അധികൃതര്‍ കുടുംബത്തെ അറിയിച്ചത്. കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചപ്പോഴും മാനസിക വിഷമങ്ങള്‍ എന്തെങ്കിലും ഉള്ളതായി പറഞ്ഞിരുന്നില്ലെന്നും ബന്ധുക്കള്‍ പറയുന്നു. സിസ്റ്റര്‍ വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്ന മഠം അധികൃതരുടെ മൊഴി പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സിസ്റ്റര്‍ െജസീന ചികിത്സ തേടിയ ആശുപത്രിയില്‍നിന്ന് പോലീസ് രേഖകള്‍ ശേഖരിച്ചു.

ആരോപണവുമായി നാട്ടുകാര്‍

എന്നാല്‍ പാറമടയില്‍ നിന്ന് മണിക്കൂറുകള്‍ക്കകം മൃതദേഹം പൊങ്ങിവന്നതില്‍ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഉച്ചയോടെയാണ് കന്യാസ്ത്രീയെ കാണാതായതെന്നാണ് മഠം അധികൃതര്‍ പറയുന്നത്. 200 അടിയോളം ആഴമുള്ള പാറമടയില്‍ നിന്ന് വൈകിട്ടു തന്നെ മൃതദേഹം പൊങ്ങിവന്നത് എങ്ങനെയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. മുന്‍പ് പാറമടയില്‍ വീണു മരിച്ച രണ്ടു പേരുടെ മൃതദേഹങ്ങള്‍ രണ്ടു ദിവസത്തിനു ശേഷമായിരുന്നു പൊങ്ങിവന്നത്.

എന്നാല്‍ ശരീരത്തിലെ ആന്തരിക ഭാഗങ്ങളിലുള്ള പ്രത്യേകതകള്‍ മൂലം ഇത്തരത്തില്‍ മരിക്കുന്ന എല്ലാവരും വെള്ളത്തില്‍ മുങ്ങിത്താഴണമെന്ന് നിര്‍ബന്ധമില്ലെന്നാണ് പോലീസ് പറയുന്നത്. കന്യാസ്ത്രീയുടെ ശരീരത്തില്‍ നിന്ന് ശേഖരിക്കുന്ന വെള്ളം അടക്കം പരിശോധിക്കുമെന്നും എല്ലാ വശവും പരിശോധിച്ച ശേഷം മാത്രമേ അന്തിമ നിഗമനത്തിലെത്തൂ എന്നും പോലീസ് വ്യക്തമാക്കി.

ഡോഗ് സ്‌ക്വാഡിന്റെ സഹായത്തോടെ തിങ്കളാഴ്ച മഠത്തിലും പാറമടയിലും പരിശോധന നടത്തിയെങ്കിലും അസ്വാഭാവിക കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണ് പോലീസ് പറയുന്നത്. വിരമളടയാള വിദഗ്ധര്‍ അടക്കമുള്ളവരും സ്ഥലത്തു നിന്ന് തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. മഠത്തിലെ ഒന്‍പത് കന്യാസ്ത്രീകളുടെയും ആറ് ബന്ധുക്കളുടെയും മൊഴികല്‍ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റേയുടെ നേതൃത്വത്തില്‍ ശേഖരിച്ചിട്ടുണ്ട്.

കൊവിഡ്പരിശോധനയും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം വാഴാക്കാലയായിലെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ചു. വാഴാക്കാലയിലെ സെന്റ് തോമസ് കോണ്‍വെന്റിലും പള്ളിയിലും നടന്ന ചടങ്ങുകളില്‍ ബന്ധുക്കളും സഹപ്രവര്‍ത്തകരായ കന്യാസ്ത്രീകളും പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!