യുഡിഎഫിനെതിരെ വിടി ബല്‍റാം എംഎല്‍എ. അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ച കരട് നിയമത്തോട് വിയോജിപ്പാണെന്ന് വി ടി ബല്‍റാം എംഎല്‍എ പറഞ്ഞു. കരട് നിയമത്തില്‍ ആചാരലംഘനം ക്രിമിനല്‍ കുറ്റമാക്കുന്നതിനോട് യോജിപ്പില്ലെന്ന് ബല്‍റാം വ്യക്തമാക്കുകയായിരുന്നു.
‘വിശ്വാസമില്ലായ്മ അല്ലെങ്കില്‍ ആചാരലംഘനത്തെ ഒരു ക്രിമിനല്‍ കുറ്റമാക്കുന്ന തരത്തിലുള്ള കാര്യങ്ങളൊന്നും ഞാന്‍ അംഗീകരിക്കുന്നില്ല. അത് ഇപ്പോള്‍ ഒരു കരട് നിയമത്തിന്റെ ഭാഗാമായിട്ടാണെങ്കിലും അല്ലെങ്കിലും.വിശദമായ ചര്‍ച്ചകള്‍ക്ക് വിധേയമാകുമ്പോള്‍ പ്രായോഗികമായ സമീപനങ്ങളിലേക്ക് വരാന്‍ സാധിക്കും എന്നാണ് കരുതുന്നത്’ വി ടി ബല്‍റാം പറഞ്ഞു.
കരട് നിയമത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ പ്രായോഗികമായ മാറ്റങ്ങള്‍ വരുമെന്നും ബല്‍റാം പറഞ്ഞു. ‘വിശ്വാസികള്‍ എന്ന് പറയുന്നത് ഈ സമൂഹത്തിന്റെ ഭാഗമാണ്. വിശ്വാസികളുടെ വിശ്വാസങ്ങളെയും വികാരങ്ങളെയും അംഗീകരിക്കുക എന്നത് ജനാധിപത്യത്തില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ആളുകളുടെയും ഉത്തരവാദിത്വമാണ്’ ബല്‍റാം പറഞ്ഞു.
ലിംഗ സമത്വത്തില്‍ എടുത്ത നിലപാടില്‍ ഉറച്ച് നില്ക്കുന്നു. വിശ്വാസികളുടെ വികാരം മാനിക്കുന്നതിനൊപ്പം, തുല്യതയില്‍ ഭരണഘടന നല്കുന്ന മൗലികാവകാശവും മാനിക്കപ്പെടണമെന്ന് വി ടി ബല്‍റാം പറഞ്ഞു. രണ്ടും സമന്വയിപ്പിച്ച് മുന്നോട്ട് പോകണമെന്നുമാണ് ബല്‍റാമിന്റെ അഭിപ്രായം.
നിയമസഭ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വ ചര്‍ച്ചകള്‍ പാര്‍ട്ടിക്കുള്ളില്‍ ആരംഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ പ്രതികരിക്കാനില്ലെന്നും വി ടി ബല്‍റാം വ്യക്തമാക്കി.