പൂളക്കോട് വില്ലേജ് ഓഫീസിന് വേണ്ടി പുതുതായി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്തു. റീബില്‍ഡ് കേരളാ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അനുവദിച്ച 44 ലക്ഷം രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നത്.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ചാത്തമംഗലം, പൂളക്കോട് എന്നീ
രണ്ട് വില്ലേജ് ഓഫീസുകളാണുള്ളത്. ഇതില്‍ ചാത്തമംഗലം വില്ലേജ് ഓഫീസിന് വേണ്ടി നിര്‍മ്മിക്കുന്ന കെട്ടിടത്തിന്‍റെ പ്രവൃത്തി ആരംഭ ഘട്ടത്തിലാണ്.
റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ റഹീം എം.എല്‍.എ ശിലാഫലക അനാഛാദനം
നിര്‍വ്വഹിച്ചു.
ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഓളിക്കല്‍ ഗഫൂര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സുധ കമ്പളത്ത്, ബ്ലോക്ക് വൈസ് പ്രസിഡന്‍റ് മുംതാസ് ഹമീദ്, ബ്ലോക്ക് മെമ്പര്‍
എം.കെ നദീറ, പഞ്ചായത്ത് വൈസ് പ്രസിഡ്ന്‍റ് എം സുഷമ, മെമ്പര്‍മാരായ എം.ടി
പുഷ്പ, റീന മാണ്ടിക്കാവില്‍, ഹക്കീം മാസ്റ്റര്‍, പ്രസീന പറക്കാപൊയില്‍, ഇ.പി വത്സല, റഫീഖ് കൂളിമാട്, ശിവദാസന്‍ ബംഗ്ലാവില്‍, വിശ്വന്‍ വെള്ളലശ്ശേരി, പ്രീതി വാലത്തില്‍, വിദ്യുത് ലത, പി ജയപ്രകാശന്‍, അഡീഷനൽ തഹസിൽദാർ നിർമൽ റീത്ത ഗോമസ്, ടി.കെ മുരളീധരന്‍, ചൂലൂർ നാരായണന്‍, കെ.സി ഇസ്മായില്‍ കുട്ടി, അഹമ്മദ് കുട്ടി അരയങ്കോട്, മംഗലഞ്ചേരി ശിവദാസന്‍, സി.കെ ഷമീം, ടി.കെ നാസര്‍ സംസാരിച്ചു.
റവന്യു വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഐ.എ.എസ് സ്വാഗതവും ഹെഡ് ക്വാട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എ ഗായത്രി നന്ദിയും പറഞ്ഞു.