മണാശ്ശേരി; മണാശ്ശേരി എം.എ.എം.ഒ. കോളേജില്‍ എസ്.എഫ്.ഐ.- എം.എസ്.എഫ്. പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ഒട്ടേറെ വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എം.എസ്.എഫ്. പ്രവര്‍ത്തകനെ മണാശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാംവര്‍ഷ വിദ്യാര്‍ഥി അര്‍ഷിദ് നൂറാംതോടിനെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ച വൈകീട്ട് നാലുമണിയോടെയാണ് സംഭവം.
രണ്ടാംവർഷ വിദ്യാർഥികളും മൂന്നാംവർഷ വിദ്യാർഥികളും തമ്മിലുള്ള വാക്കേറ്റം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.
പിന്നീട് ഇത് വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘട്ടനമായി മാറുകയായിരുന്നു. സംഘർഷത്തിൽ ഒരു വിഭാഗം വിദ്യാർഥികൾ പുറത്തു നിന്നും ആളുകളെ കൂട്ടി വന്ന് മർദ്ദിച്ചതായി പരാതിയുണ്ട്. ഇന്നലെ രാവിലെ മുതൽ തുടങ്ങിയ സംഘർഷം മുക്കം പോലീസ് സ്ഥലത്തെത്തിയാണ് നിയന്ത്രണ വിധേയമാക്കിയത്. ഏറെ നേരം സംഘർഷാവസ്ഥ നിലനിന്നതിനാൽ പരുക്കേറ്റ വിദ്യാർഥിയെ 20 മിനുട്ടിന് ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റാനായത്.