കുന്നമംഗലം : സംഗമം-18 ന്റെ ‘പല കൈ ഒരു തൈ’ സംരംഭം കുന്നമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷൈജ വളപ്പില്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക സുരക്ഷയിലൂടെ സമൃദ്ധിയും സ്വയം പര്യാപ്തതയും എന്ന സന്ദേശവുമായി പ്രവര്‍ത്തിക്കുന്ന സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പലിശ രഹിത അയല്‍കൂട്ടായ്മയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അയല്‍ക്കൂട്ടം ആണ് സംഗമം-18. വീടുകളില്‍ നിന്ന് വീടുകളിലേക്ക് വ്യാപിപ്പിക്കുന്ന ഒരു പദ്ധതിയായിട്ടാണ് സംഗമം-18 ‘പല കൈ ഒരു തൈ’ പദ്ധതി ആരംഭിച്ചത്. പുതിയ തലമുറക്ക് ഒരു സന്ദേശം നല്‍കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്.
സംഗമം വെല്‍ഫെയര്‍ സൊസൈറ്റി ജോയിന്റ് സെക്രട്ടറി സി.പി. സുമയ്യ അധ്യക്ഷത വഹിച്ചു. സംഗമം വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ് ഇ.പി. ഉമര്‍ പദ്ധതി വിശദീകരണം നടത്തി. സംഗമം സെക്രട്ടറി എന്‍. ജാബിര്‍, രവീന്ദ്രന് കുന്നമംഗലം, സി. അബ്ദുറഹ്മാന് എന്നിവര്‍ സംസാരിച്ചു. സംഗമം-18 സെക്രട്ടറി ഷൈനിബ ബഷീര്‍ സ്വാഗതവും ഷോളിത നന്ദിയും പറഞ്ഞു.