National News

ജല്ലിക്കട്ട് നടത്താൻ അനുമതി നൽകിക്കൊണ്ട് തമിഴ്നാട് സർക്കാർ ഉത്തരവ്;

Jallikattu cheat sheet: 10 things you should know about the bull-taming  sport - The Economic Times

കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് ജല്ലിക്കട്ട് നടത്താൻ അനുമതി നൽകിക്കൊണ്ട് തമിഴ്‍നാട് സർക്കാർ ഉത്തരവ്. നിയന്ത്രണങ്ങളോടുകൂടി, കൊവിഡ് വ്യാപനം തടയാൻ വേണ്ട മുന്നറിയിപ്പുകൾ എടുത്ത ശേഷം മാത്രമേ പരിപാടി നടത്താൻ പാടുള്ളൂ എന്നും സർക്കാർ ഉത്തരവിലുണ്ട്. 300 -ൽ കൂടുതൽ പേർ ഒരു മത്സരത്തിൽ കാളയെ തളയ്ക്കാൻ ഉണ്ടാകരുത്. ‘എരുതു വിടും വിഴാ’ ചടങ്ങിൽ 150 -ലധികം കർഷകർ പങ്കെടുക്കാൻ പാടില്ല. തുറസ്സായ ഇടങ്ങളിൽ പോലും ഉൾക്കൊള്ളാവുന്നതിന്റെ പാതി പേരെ മാത്രമേ അനുവദിക്കാവൂ. ജല്ലിക്കട്ട് നടക്കുന്ന ഇടത്തേക്ക് കടത്തിവിടുന്നവരെ മുഴുവൻ തെർമൽ സ്കാനിങ്ങിനു വിധേയരാകണം. കാള ഉടമകളും തളയ്ക്കാൻ ഇറങ്ങുന്നവരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. പങ്കെടുക്കുന്നവർ എല്ലാം തന്നെ മാസ്ക് ധരിച്ചിരിക്കണം എന്നിങ്ങനെ പല മാർഗനിർദേശങ്ങളും കൊവിഡ് വ്യാപനം തടയുക എന്ന ഉദ്ദേശ്യത്തോടെ ജെല്ലിക്കെട്ടിനായി സർക്കാർ പുറപ്പെടുവിച്ചിട്ടുണ്ട്.മാട്ടുപ്പൊങ്കൽ ഉത്സവത്തിന്റെ ഭാഗമായി നടത്തപ്പെടുന്ന ഒരു മത്സരയിനമാണ് ജല്ലിക്കട്ട്. നാലുദിവസം നീണ്ടുനിൽക്കുന്ന വിളവെടുപ്പുത്സവമായ പൊങ്കലിന്റെ മൂന്നാം ദിനത്തിലാണ് കാളകളെ തളയ്ക്കുന്ന ഈ മത്സരം നടക്കാറുള്ളത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!