കുന്ദമംഗലം: കുന്ദമംഗലത്ത് നടപ്പാലം തകര്‍ന്ന് ജനങ്ങള്‍ ബുദ്ധിമുട്ടില്‍. അക്കോളിവയല്‍.താളിക്കുണ്ട്, അയോദ്ധ്യ നഗര്‍ കോരംകണ്ടി എന്നീ ഭാഗങ്ങളിലേക്ക് കടന്ന് പോകുന്ന റോഡിലെ നടപ്പാലം തകര്‍ന്നാണ് കാല്‍നട യാത്ര്ക്കാരും, വിദ്യാര്‍ത്ഥികളും വാഹന യാത്രക്കാരും ദുരിതത്തിലായത്. ഇതിനും മുന്‍പും ഇവിടെ പാലം പൊട്ടിയിരുന്നു. അന്ന് ഈ പാലം പഴയ കമ്പി ഉപയോഗിച്ചാണ് വെല്‍ഡിങ് ചെയ്തത്. ഇപ്പോള്‍ വീണ്ടും കമ്പി പൊട്ടിയിരിക്കുകയാണ്. ഉടന്‍ തന്നെ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ യാത്രക്കാരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ ദുരിതം അനുഭവിക്കേണ്ടിവരും.