National News

അന്നം തരുന്നവരെ കേള്‍ക്കാന്‍ സമയമില്ലേയെന്ന് ഹര്‍ഭജന്‍ സിങ്; കര്‍ഷകപ്രക്ഷോപങ്ങളെ ട്വിറ്ററില്‍ പിന്തുണച്ച് താരം

Harbhajan Singh To Take Retirement Call After IPL 2020

കേന്ദ്രസര്‍ക്കാറിന്റെ കര്‍ഷകവിരുദ്ധമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക് നടത്തുന്ന ‘ദില്ലി ചലോ മാര്‍ച്ചി’ന് പിന്തുണയറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങ്. ട്വിറ്ററിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.

https://twitter.com/ipsvijrk/status/1332300041722085379/photo/1?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1332540243115851778%7Ctwgr%5E%7Ctwcon%5Es3_&ref_url=https%3A%2F%2Fwww.madhyamam.com%2Fsports%2Fcricket%2Fharbhajan-singh-supports-farmers-protest-607962

”കൃഷിക്കാരാണ് നമ്മുടെ ദാതാവ്. അന്നം തരുന്നവര്‍ക്ക് നമ്മള്‍ സമയം നല്‍കണം. അത് ന്യായമല്ലേ?. പൊലീസ് നടപടികളില്ലാതെ അവരെ കേള്‍ക്കാനാകില്ലേ. കര്‍ഷകരെ ദയവായി കേള്‍ക്കൂ” -ഹര്‍ഭജന്‍ സിങ് ട്വിറ്ററില്‍ കുറിച്ചു.

പൊലീസിന് കര്‍ഷകര്‍ കുടിവെള്ളം നല്‍കുന്ന ചിത്രവും ഹര്‍ഭജന്‍ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ കാര്‍ഷിക ബില്ലിനെതിരെ പഞ്ചാബില്‍ പൊട്ടിപ്പുറപ്പെട്ട കര്‍ഷക സമരങ്ങള്‍ക്കും ഹര്‍ഭജന്‍ പിന്തുണ പ്രഖ്യാപിച്ചിരുന്നു. കര്‍ഷകരുടെ വിഷമം തനിക്കറിയാമെന്നും സന്തോഷമുള്ള രാജ്യം വേണമെങ്കില്‍ സന്തോഷവാന്‍മാരായ കര്‍ഷകര്‍ വേണമെന്നുമായിരുന്നു അന്ന് അദ്ദേഹം പ്രതികരിച്ചത്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!