സിഎജിയുടെ ചോദ്യങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ താത്പര്യമുണ്ടെന്നും അതിന് വിശദമായി മറുപടി നൽകുമെന്നും ധനമന്ത്രി തോമസ് ഐസക് . ആസൂത്രിതമായാണ് കിഫ്ബിക്കെതിരെ കേസ് കൊടുത്തതെന്നും ധനമന്ത്രി ആരോപിച്ചു. എന്താണ് കിഫ്ബിയിലെ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
നാവിന് എല്ലില്ലെന്ന് കരുതി എന്തും വിളിച്ചു പറയരുത്. കിഫ് ബിയുടെ ഓഡിറ്ററാക്കണമെന്ന സിഎജിയുടെ ആവശ്യം കഴിഞ്ഞ യുഡിഎഫ് സർക്കാർ തള്ളിയിരുന്നു. തീർത്തും സുതാര്യമായ രീതിയിലാണ് കിഫ്ബി പ്രവർത്തിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞു