ക്ഷേത്രങ്ങളും മറ്റ് ആരാധനാലയങ്ങളും തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍.കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാകും ആരാധനാലയങ്ങളില്‍ പ്രവേശനമനുവദിക്കുകയെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശത്തില്‍ പറയുന്നു
നേരത്തെ ദീപാവലിയ്ക്ക് ശേഷം ആരാധനാലയങ്ങള്‍ തുറക്കുമെന്നും പ്രവര്‍ത്തനം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞിരുന്നു.
മുതിര്‍ന്നവര്‍ കൂടുതലായി എത്തുന്ന സ്ഥലമാണ് ക്ഷേത്രങ്ങളെന്നും രോഗവ്യാപന സാധ്യത ഇവരില്‍ കൂടുതലായതിനാല്‍ ക്ഷേത്രങ്ങള്‍ തുറന്നാലും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ച് മാത്രമേ പ്രവേശനം അനുവദിക്കുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നുമാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് മഹാരാഷ്ട്രയില്‍ ക്ഷേത്രങ്ങള്‍ അടച്ചിടാന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ ഉത്തരവിട്ടത്. ഈ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തിയത് ഏറെ ചര്‍ച്ചയായിരുന്നു.