Entertainment News

സൂരറൈ പോട്ര്; സൂര്യ അവതരിച്ചിച്ച റിയല്‍ ഹീറോയെ തിരഞ്ഞ് പ്രേക്ഷകര്‍; ഗൂഗിളില്‍ ട്രെന്‍ഡിംഗായി ജിആര്‍ ഗോപിനാഥ്

 ആമസോണ്‍ പ്രൈമിൽ റിലീസ് ചെയ്ത സൂര്യ നായകനായ ‘സുരറൈ പോട്ര്’ പ്രേക്ഷക അഭിപ്രായം കൊണ്ട് ശ്രദ്ധേയമാകുന്നു. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തൽ. സുധ കൊങ്കറയാണ് സിനിമയുടെ സംവിധായകൻ. ചിത്രം കണ്ടവരൊക്കെ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാർഥ ജീവിതത്തിൽ ആരെന്നു തിരയുകയാണ്.

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ‘സുരറൈ പോട്ര്’ മികച്ച പ്രേക്ഷക അഭിപ്രായം കൊണ്ട് ശ്രദ്ധേയമാവുകയാണ്. സൂര്യയുടെ ശക്തമായ തിരിച്ചുവരവെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. സുധ കൊങ്ങറയാണ് സിനിമയുടെ സംവിധായിക. ചിത്രം കണ്ടവരൊക്കെ സൂര്യ അവതരിപ്പിച്ച കഥാപാത്രം യാഥാര്‍ഥ ജീവിതത്തില്‍ ആരെന്നു തിരയുകയാണ്.

 ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്‍റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്. സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെൻഡിംഗ് സേർച്ചായി.

ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയര്‍ ഡെക്കാന്റെ സ്ഥാപകന്‍ ജി.ആര്‍.ഗോപിനാഥിന്റെ ജീവിതം പറയുന്ന സിനിമയാണ് സുരറൈ പോട്ര്. സിനിമ റിലീസ് ചെയ്യപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിള്‍ ഇന്ത്യയില്‍ ട്രെന്‍ഡിംഗ് സേര്‍ച്ചായി.

Suriya Soorarai Pottru Second Look Poster HD | New Movie Posters

സിനിമ റിലീസ് ചെയ്ത നവംബര്‍ 11 മുതലാണ് ജി.ആര്‍ ഗോപിനാഥ് ആരെന്ന ചോദ്യം ഗൂഗിളില്‍ വ്യാപകമായി പലരും തിരഞ്ഞത്. തമിഴ്‌നാട്ടില്‍ നിന്നാണ് ഏറ്റവുമധികം സെര്‍ച്ച് ഉണ്ടായിരിക്കുന്നത്. പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലുള്ളവരും ജി.ആര്‍ ഗോപനാഥ് ആരെന്ന ചോദ്യം ഉന്നയിച്ചിട്ടുണ്ട്. സിനിമയില്‍ ഡെക്കാന്റെ പ്രധാന എതിരാളിയായായ പരേഷ് ഗോസ്വാമിയും അദ്ദേഹത്തിന്റെ ജാസ് എയര്‍ലൈന്‍ എതാണെന്ന് പലരും അന്വേഷിക്കുന്നുണ്ട്.

എയര്‍ ഇന്ത്യ ക്യാപ്റ്റനായിരുന്ന ജി.ആര്‍ ഗോപിനാഥ് എഴുതിയ ‘സിംപ്ലി ഫ്‌ളൈ എന്ന പുസ്തകത്തെ അധികരിച്ചാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ ആദ്യബജറ്റ് ഫൈറ്റ് എന്ന ആശയം യാഥാര്‍ഥ്യമാക്കിയതിനു പിന്നിലുള്ള പരിശ്രമമാണ് പുസല്തകത്തില്‍ വിവരിക്കുന്നത്. ഇതു തന്നെയാണ് സിനിമയിലും പറയുന്നത്. അതിനാടകീയമായ രംഗങ്ങള്‍ ഒഴികെ മറ്റെല്ലാം പുസ്തകത്തിലുള്ളതാണെന്ന് സംവിധായികയും ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Shyam Sundar on Twitter: "#SooraraiPottru Fan made poster... Waiting for  #mannurunda lyrical video.. from tomorrow 6 pm @Suriya_offl @sudhako  @gvprakash @2D_ENTPVTLTD @Aparnabala2 @rajsekarpandian Design :  @Shyaam_offl… https://t.co/ue1ch60qYX"

സിനിമയെ അഭിനന്ദിച്ചുകൊണ്ട് നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. അതേസമയം സിനിമ തിയറ്ററില്‍ നിന്ന് കാണാന്‍ സാധിക്കാത്തതിലുളള നിരാശയും ചിലര്‍ രേഖപ്പെടുത്തുന്നുണ്ട്.

മലയാളിതാരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായിക. സംവിധായിക സുധ കൊങ്ങരയും ശാലിനി ഉഷ ദേവിയും ചേര്‍ന്നാണ് തിരക്കഥയൊരുക്കിയത്.

സൂര്യയുടെ 2 ഡി എന്റര്‍ടെയ്ന്‍മെന്റ്സും സിഖീയ എന്റര്‍ടെയ്ന്‍മെന്റ്സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!