National News

പബ്ജി മൊബൈൽ ഇന്ത്യയിൽ തിരികെ എത്തുന്നു;

PUBG Mobile is coming back to India: Here's everything you need to know |  Technology News,The Indian Express

കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ ഇന്ത്യയിൽ തിരികെ എത്തുന്നു. ഗെയിം ഡെവലപ്പർമാരായ പബ്ജി കോർപ്പറേഷൻആണ് വിവരം ഔദ്യോഗികമായി അറിയിച്ചത് ഇന്ത്യൻ ഉപയോക്താക്കൾക്കു വേണ്ടി പ്രത്യേകം വികസിപ്പിച്ച ഗെയിം ആണിത് എന്നാണ് അധികൃതർ അറിയിക്കുന്നത്. ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങളുടെ സുരക്ഷയും പബ്ജി കോർപ്പറേഷൻ ഉറപ്പുനൽകുന്നു.

ക്യാരക്ടറുകൾ, സ്ഥലം, വസ്ത്രങ്ങൾ, ഉള്ളടക്കം, വാഹനങ്ങൾ എന്നിങ്ങനെ സകല മേഖലകളിലും ‘ഇന്ത്യൻ ടച്ച്’ ഉള്ള ഗെയിമാണ് റിലീസാവുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാണ് ഈ ഗെയിം റിലീസാവുക എന്നതിനെപ്പറ്റി അധികൃതർ അറിയിച്ചിട്ടില്ല.

പബ്ജി മൊബൈലിൻ്റെ ഇൻസ്റ്റഗ്രാം പോസ്റ്റ്

അമേരിക്കൻ ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റുമായി പബ്ജിയുടെ മാതൃകമ്പനിയായ ക്രാഫ്റ്റൺ ധാരണയിലെത്തിയതിനു പിന്നാലെ ഇന്ത്യയിൽ ഗെയിം തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. പുതിയ ധാരണ പ്രകാരം യുഎസ് ഭീമന്മാരായ മൈക്രോസോഫ്റ്റാവും പബ്ജിയിലെ യൂസർ വിവരങ്ങൾ സൂക്ഷിക്കുക. ഇതോടെ ചൈന യൂസർ ഡേറ്റ ചോർത്തുന്നു എന്ന ഇന്ത്യൻ ഭരണകൂടത്തിൻ്റെ ആശങ്ക ഒഴിവാക്കാൻ കഴിയുമെന്ന് പബ്ജി കണക്കുകൂട്ടുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം മൈക്രോസോഫ്റ്റിൻ്റെ അസൂർ ക്ലൗഡ് നെറ്റ്‌വർക്കാവും ഇനി യൂസർ ഡേറ്റ സൂക്ഷിക്കുക. പബ്ജി, പബ്ജി മൊബൈൽ, പബ്ജി ലൈറ്റ് എന്നിങ്ങനെ എല്ലാ ഗെയിമുകളിലും ഇത് ബാധകമാണ്. ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ ലോക്കൽ സെർവറുകളിലാവും അസൂർ സൂക്ഷിക്കുക. അതുകൊണ്ട് തന്നെ വിവരങ്ങൾ രാജ്യം വിടുമെന്ന ആശങ്ക ഒഴിയും.

ദക്ഷിണകൊറിയയിലെ ബ്ലൂഹോൾ എന്ന ഭീമൻ കമ്പനിയുടെ കീഴിലുള്ള ക്രാഫ്റ്റൺ എന്ന കമ്പനിയുടെ കീഴിലെ ബ്രാൻഡായ പബ്ജി കോർപ്പറേഷനാണ് ഈ ഗെയിമുകൾ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ ചൈനീസ് കമ്പനിയായ ടെൻസൻ്റ് ഗെയിംസിൻ്റെ ചൈനയിലെ സർവറുകളിലാണ് ഇന്ത്യൻ ഉപയോക്താക്കളുടെ വിവരങ്ങൾ സൂക്ഷിച്ചിരുന്നത്. അതാണ് നിരോധനത്തിനു കാരണമായത്. ഇതിനു പിന്നാലെ ടെൻസെൻ്റിൽ നിന്ന് ഇന്ത്യയിലെ ഗെയിം വിതരണം പബ്ജി തിരികെ വാങ്ങിയിരുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!